ഷാർജ: സുൽത്താൻ അഹമ്മദാണിപ്പോൾ ഷാർജയുടെ താരം. ‘ഗൾഫ് മാധ്യമം’ സൗദിയിൽ സംഘടിപ്പിച്ച ‘അഹ്ലൻ കേരള’യിലൂടെ വൈറലായ സുൽത്താൻ അഹമ്മദിനെ നിറഞ്ഞ സ്േനഹത്തോടെയാണ് ഷാർജ സ്വീകരിച്ചത്. ഷാർജ എക്സ്പോ സെന്‍ററിൽ സംഘടിപ്പിച്ച കമോൺ കേരളയിലെ വൈറൽ സൂപ്പർ സ്റ്റാർ എന്ന പരിപാടിയിലാണ് മലയാള ഗാനവുമായി സുൽത്താൻ കാണികളെ ഞെട്ടിച്ചത്.
മണിചിത്രത്താഴിലെ തോം തോം തോം ആണ് സൗദിയിൽ ഹിറ്റായതെങ്കിൽ ഷാർജയിൽ അമ്പിളി എന്ന ചിത്രത്തിലെ ആരാധികേ എന്ന ഗാനമാണ് ഹിറ്റായത്. വൈറൽ ഹിറ്റ്സ് എന്ന പരിപാടിയിൽ വൈഷ്ണവ്, വർഷ, ജാസിം, രഞ്ജിത്ത്, അക്ബർ എന്നിവരോടൊപ്പമാണ് സുൽത്താൻ ഗാനം ആലപിച്ചത്. ശേഷം സുൽത്താൻ ആലപിച്ച ഹിന്ദി ഗാനം കൈകേ പാനും ജനഹൃദയം കീഴടക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.