മാനസമൈനയും ആരാധികയും പാടി ഷാർജയേയും കീഴടക്കി സുൽത്താൻ അഹമ്മദ്‌ -Video

ഷാർജ: സൗദിയെ പാടിപ്പാട്ടിലാക്കിയ അഹമദ് സുൽത്താൻ ഷാർജയിലും തരംഗമാകുന്നു. 'ഗൾഫ് മാധ്യമം' ഷാർജയിൽ സംഘടിപ്പിച്ച കമോൺ കേരളയിലാണ് അഹമദ് സുൽത്താൻ വീണ്ടും പാട്ടിന്റെ പാലാഴി തീർത്തത്.

മാനസമൈനെ എന്ന ഗാനം പാടി വേദിയിലെത്തിയ സുൽത്താനെ കൈയ്യടിയോടെയാണ് ഷാർജ വരവേറ്റത്. പിന്നീട് ചാന്ദ് സെ ഫാരിഷ് എന്ന ഹിന്ദി ഗാനവും അമ്പിളി എന്ന ചിത്രത്തിലെ ആരാധികയും പാടി കാണികളെ കൈയിലെടുത്തു. ഇടയ്ക്ക് കാണികളുടെ അഭ്യർത്ഥന മാനിച്ച് ചിത്രയ്ക്കൊപ്പം പാടി ഹിറ്റായ തോം തോം തോമും പാടി സ്നേഹം പിടിച്ചു പറ്റി.

Full View

ബോളിവുഡിൽ ഗാനം അലപിക്കാൻ അവസരം ലഭിക്കണമെന്ന് അതിയായ ആഗ്രഹമുണ്ടെന്ന് സുൽത്താൻ പറഞ്ഞു. ഷാർജയുടെ സ്നേഹത്തിനു ഒരുപാട് നന്ദിയെന്നും പറഞ്ഞാണ് അദ്ദേഹം മടങ്ങിയത്.

Tags:    
News Summary - Sulthan Ahamed at Sharja Viral Song-Gulf News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.