ഷാര്‍ജ: സ്താനാര്‍ബുദത്തില്‍ നിന്ന് സ്ത്രികളെ മുക്തമാക്കുവാനായി ശപഥമെടുത്ത് പ്രയാണം തുടരുന്ന ഷാര്‍ജയുടെ പിങ്ക് കാരവന്‍ ഞായറാഴ്ച അജ്മാന്‍ ഉമ്മുല്‍ഖുവൈന്‍ എന്നിവിടങ്ങളില്‍ പര്യടനം നടത്തും. ഏഴാം വാര്‍ഷികത്തിന്‍െറ ഭാഗമായിട്ടാണ് ഏഴ് എമിറേറ്റുകളിലൂടെയുള്ള പ്രയാണം. രാവിലെ 9.30ന് ഉമ്മുല്‍ഖുവൈന്‍ ആശുപത്രി പരിസരത്താണ് അശ്വരൂഡ സന്നദ്ധ സേവകരും ആരോഗ്യ പ്രവര്‍ത്തകരുമത്തെുക. തീര്‍ത്തും സൗജന്യമാണ് പരിശോധന. തുടര്‍ ചികിത്സയും മറ്റും ഇത് വഴി ലഭിക്കും. വൈകീട്ട് 5.20ന് പിങ്ക കാരവന്‍ അജ്മാനിലത്തെും. അജ്മാനിലെ പ്രധാന ഇടങ്ങളില്‍ പര്യടനം നടക്കും. സ്തനാര്‍ബുദത്തെ കീഴടക്കാനുള്ള ഷാര്‍ജയുടെ പിങ്ക് കുളമ്പടി ഇതിനകം ലോകമാകെ മുഴങ്ങിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.