Posted On
date_range Updated On
date_range ഷാർജയിൽ വിദ്യാർഥികൾക്ക് മീൻപിടിക്കാൻ പരിശീലനം
ഷാർജ: വിദ്യാർഥികൾക്ക് മത്സ്യബന്ധനത്തിൽ പരിശീലന പരിപാടി ഒരുക്കി ഷാർജ. നാലുദിവസത്തെ പരിശീലന പരിപാടിയിൽ നിരവധി സ്വദേശി വിദ്യാർഥികൾ പങ്കെടുത്തു. യു.എ.ഇയുടെ മത്സ്യബന്ധന പാരമ്പര്യവും ചരിത്രവും പുതുതലമുറക്ക് പകർന്നു നൽകാൻ ലക്ഷ്യമിട്ടായിരുന്നു പരിശീലനം.
മീൻ പിടിക്കാൻ പുറപ്പെടും മുമ്പ് ബോട്ടിൽ എന്തെല്ലാം ഒരുക്കണം, കടലിൽ മീൻ പിടിക്കുമ്പോൾ പാലിക്കേണ്ട നിയമങ്ങൾ എന്താണ്, അടിയന്തര ഘട്ടങ്ങളിൽ എങ്ങനെ പെരുമാറണം, കാലാവസ്ഥ മാറ്റങ്ങളെ എങ്ങനെ മുൻകൂട്ടി അറിയാം, ഉൾക്കടലിൽ എങ്ങനെ ദിശ അറിയാം… തുടങ്ങി നിരവധി പാഠങ്ങളാണ് വിദ്യാർഥികൾ നാലുദിവസത്തെ പരിശീലനത്തിൽ നിന്ന് പഠിച്ചെടുത്തത്. കപ്പിത്താന്മാർ എന്ന പേരിൽ ഷാർജയിലെ ഹംരിയ്യ ഫിഷർമെൻ സൊസൈറ്റിയാണ് ഇത്തരമൊരു പരിശീലന പരിപാടി ഒരുക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.