സായുധ സേനാംഗങ്ങൾക്ക്​ പ്രത്യേക ഇളവ്​ പ്രഖ്യാപിച്ച്​ അൽ ഹബ്​ത്തൂർ ഗ്രൂപ്പ്​

ദുബൈ: റിയൽ എസ്​റ്റേറ്റ്​, വിനോദം, ഹോട്ടൽ തുടങ്ങിയ മേഖലകളിൽ പ്രമുഖരായ അൽ ഹബ്​ത്തൂർ ഗ്രൂപ്പ്​ യു.എ.ഇ. സായുധ സേനാംഗങ്ങൾക്ക്​ പ്രത്യേക ആനുകൂല്ല്യങ്ങൾ പ്രഖ്യാപിച്ചു. ഇതനുസരിച്ച്​ ഗ്രൂപ്പിന്​ കീഴിലുള്ള ഹോട്ടലുകൾ റസ്​​റ്റോറൻറുകൾ, വിനോദ കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ സൈനികർക്ക്​ പ്രത്യേക ഇളവ്​ ലഭിക്കും. ദുബൈയിലും വിദേശത്തുമുള്ള ഹോട്ടലുകളിൽ 50 ശതമാനം വരെ ഇളവ്​ അനുവദിക്കും.

വിനോദ കേന്ദ്രങ്ങളിൽ 20 ശതമാനമായിരിക്കും ഇളവ്​. ഇത്​ സംബന്ധിച്ച ധാരണാപത്രം ഗ്രൂപ്പ്​ ആസ്​ഥാനത്ത്​ നടന്ന ചടങ്ങിൽ സൈനിക നേതൃത്വവുമായി ഒപ്പിട്ടു. ഗ്രൂപ്പ്​ നിർമിക്കുന്ന അപ്പാർട്ട്​മ​​െൻറുകൾ വാങ്ങു​​േമ്പാഴും ആനുകൂല്ല്യങ്ങൾ ലഭിക്കും. അൽ ഹബ്​ത്തൂർ ഗ്രൂപ്പ്​ സ്​ഥാപക ചെയർമാൻ ഖലാഫ്​ അഹമ്മദ്​ അൽ ഹബ്​ത്തൂർ, കേണൽ സലീം മുഹമ്മദ്​ അൽ മൻസൂരി എന്നിവരാണ്​ ധാരണാ പത്രത്തിൽ ഒപ്പു​െവച്ചത്​. യു.എ.ഇയിൽ ഏഴും വിദേശരാജ്യങ്ങളിൽ ഏഴും വീതം ഹോട്ടലുകളാണ്​ ഗ്രൂപ്പിനുള്ളത്​. 

Tags:    
News Summary - special reduction for armed forces

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.