അബൂദബി: സ്പെഷൽ ഒളിമ്പിക്സ് വേൾഡ് ഗെയിംസ് അബൂദബി 2019 ഉന്നതതല കമ്മിറ്റി തുടക്കം കുറിച്ച പ്രതിവാര വാക്കത്തോൺ ന്യൂയോർക്ക് സർവകലാശാല അബൂദബിയിൽ സംഘടിപ്പിച്ചു. ലോക സ്പെഷൽ ഒളിമ്പിക്സിന് പിന്തുണ നൽകുക എന്ന ലക്ഷ്യത്തോടെയാണ് വാക്കത്തോൺ സംഘടിപ്പിക്കുന്നത്. എൻ.വൈ.യു അബൂദബിയിൽ നടന്ന വാക്കത്തോണിൽ 300ലധികം വിദ്യാർഥികളും അധ്യാപകരും ജീവനക്കാരും മറ്റംഗങ്ങളും പെങ്കടുത്തു. 2019ൽ അബൂദബിയിൽ നടക്കുന്ന സ്പെഷൽ ഒളിമ്പിക്സ് വേൾഡ് ഗെയിംസിൽ 170 രാജ്യങ്ങളിൽനിന്നുള്ള 7000 കായിക താരങ്ങൾ പെങ്കടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.