യു.എ.ഇയിലെ സാമൂഹിക പ്രവർത്തകൻ നാട്ടിൽ നിര്യാതനായി

ദുബൈ: യു.എ.ഇയിലെ സാമൂഹിക മേഖലയിൽ ശ്രദ്ധേയമായ സാന്നിധ്യമായിരുന്ന തിരുവനന്തപുരം ആറ്റിങ്ങൽ അയിലം സ്വദേശി കൊച്ചു കൃഷ്ണൻ (71) നാട്ടിൽ നിര്യതനായി. നോർക്ക വെൽഫയർ ബോർഡ് ഡയറക്ടറായിരുന്നു.

ഷാർജ ഇന്ത്യൻ അസോസിയേഷൻ, മാസ് ഷാർജ എന്നീ കൂട്ടായ്മകളിൽ സജീവമായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലാണ് അന്ത്യം. കൊച്ചു കൃഷ്ണന്‍റെ വിയോഗത്തിൽ ലോക കേരള സഭാംഗം എൻ.കെ. കുഞ്ഞഹമ്മദ്, ഓർമ ഭാരവാഹികൾ, ചിരന്തന പ്രസിഡന്‍റ്​ പുന്നക്കൻ മുഹമ്മദലി തുടങ്ങിയവർ അനുശോചിച്ചു.

Tags:    
News Summary - social worker in the UAE passed away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.