ദുബൈ നഗരസഭ കിഫാഫ്​  സെൻററിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന സ്​മാർട്ട്​ ഹാൾ 

ദുബൈ: സർക്കാറി​​​െൻറയും എമിറേറ്റുകളുടെയും  47 വിവിധ ക്ഷേമ^സേവന പ്രവർത്തനങ്ങൾ 24 മണിക്കൂറും ലഭ്യമാവും വിധിം ദുബൈ നഗരസഭയുടെ അൽ കിഫാഫ്​ സ​​െൻററിൽ സ്​മാർട്​ ഹാൾ ആരംഭിച്ചു. ജാഫിലിയ മെട്രോ സ്​റ്റേഷന്​ സമീപത്തുള്ള ഇൗ കേന്ദ്രത്തിലെത്തിയാൽ ദുബൈ പൊലീസ്​, ആർ.ടി.എ, റാസൽഖൈമ സർക്കാർ, ഷാർജ നഗരസഭ, അജ്​മാൻ സീവറേജ്​ വകുപ്പ്​, പബ്ലിക്​ പ്രോസിക്യുഷൻ, ഫ്ലൈദുബൈ, എയർ അറേബ്യ, അൽ അൻസാരി എക്​സ്​ചേഞ്ച്​, എമിറേറ്റ്​സ്​ ഇസ്​ലാമിക്​ ബാങ്ക്​, ഫേവ, സാലിക്​, നോൽ, ഇദിർഹം, അബൂദബി നാഷനൽ ഇൻഷുറൻസ്​ കമ്പനി, അൽ​െഎൻ ഡിസ്​ട്രിബ്യുഷൻ കമ്പനി, നാഷനൽ ബോണ്ട്​സ്​, ബൈതുൽ ഖൈർ സൊസൈറ്റി എന്നിവയുമായി ബന്ധപ്പെട്ട സേവനങ്ങളെല്ലാം ലഭ്യമാവും. 

പ്ര​ാദേശിക^ഫെഡറൽ വകുപ്പുകളുടെ ഇത്രയധികം സേവനങ്ങൾ ഒരേ കുടക്കീഴിൽ 24 മണിക്കൂറും ലഭ്യമാക്കുന്ന രാജ്യത്തെ ആദ്യസ്​ഥാപനമാണിതെന്ന്​ കിഫാഫ്​ സ​​െൻറർ മേധാവി നൂറ അൽ സവാൽഹി പറഞ്ഞു.  നഗരസഭാ സേവന കേന്ദ്രങ്ങൾ ഹാപ്പി ദുബൈ എന്ന സങ്കൽപ്പം സാധ്യമാക്കുന്നതിനുള്ള സ്​ഥാപനങ്ങളാക്കി ഉയർത്തുന്നതി​​​െൻറ ഭാഗമാണിത്​. കടലാസ്​ രഹിത ഇടപാടുകളിലേക്ക്​ മാറാനുമാവും. ദുബൈ സർക്കാർ കാൾ സ​​െൻററുകളുമായി ബന്ധപ്പെടാൻ ഹോട്ട്​ലൈൻ, സെൽഫ്​ സർവീസ്​ സ്​ക്രീനുകൾ, ​എളുപ്പത്തിൽ സേവനങ്ങൾക്ക്​  ഉപയുക്​തമാക്കാൻ െഎപാഡുകളും ഫോണുകളും എന്നിവയെല്ലാം കേന്ദ്രത്തിൽ സജ്ജമാക്കിയിട്ടുണ്ട്​.  

Tags:    
News Summary - smart hall-uae-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.