പിഞ്ചുകുഞ്ഞിനെ ‘സർക്കാർ  ഉദ്യോഗസ്​ഥൻ’ ആക്കിയതിനെതിരെ അന്വേഷണം

അബൂദബി: എട്ട്​ മാസം പ്രായമുള്ള കുഞ്ഞിനെ രാജ്യത്തെ ഒരു സർക്കാർ ഒാഫിസിൽ ‘ഹാപ്പിനസ്​ എക്​സിക്യൂട്ടീവ്​’ ആയി നിയമിച്ച സംഭവത്തിൽ ഉദ്യോഗസ്​ഥനെ പബ്ലിക്​ പ്രോസിക്യൂഷൻ ചോദ്യം ചെയ്യുന്നു. പിഞ്ചുകുഞ്ഞിനെ ജീവനക്കാരനായി നിയമിച്ചു എന്ന വാർത്തയെ തുടർന്ന്​ സംഭവത്തിൽ വ്യക്​തത വരുത്താൻ ഒരാളെ വിളിച്ചുവരുത്തിയതായി അബൂദബി നീതിന്യായ വകുപ്പ്​ ബുധനാഴ്​ച അറിയിച്ചു. ചൊവ്വാഴ്​ചയാണ്​ കുട്ടിയെ നിയമിച്ചതായ വാർത്തയും കുട്ടിയുടെ വീഡി​യോ ഫൂ​േട്ടജും പ്രചരിച്ചത്​. കുട്ടിയെ ‘വിനോദ പദവി’യിൽ നിയമിച്ചതായാണ്​ വീഡിയോ സൂചിപ്പിക്കുന്നതെന്നും ഇക്കാര്യത്തിൽ ബന്ധപ്പെട്ട അധികൃതരുമായി ചേർന്ന്​ അന്വേഷണം ആവശ്യമാണെന്നും പ്രോസിക്യൂഷൻ പറഞ്ഞു. എന്നാൽ, വിളിച്ചുവരുത്തപ്പെട്ട ഉദ്യോഗസ്​ഥനെതിരെ കേസ്​ രജിസ്​റ്റർ ചെയ്​തിട്ടില്ല. ആരാണ്​ ഇൗ ഉദ്യോഗസ്​ഥനെന്ന്​ വെളിപ്പെടുത്തിയിട്ടുമില്ല.

Tags:    
News Summary - Small Employee Uae News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.