ശൈഖ്​ മുഹമ്മദ്​ ബിൻ സയിദ്​ റോഡരികിലൂടെ നടന്നുപോകുന്ന ദൃശ്യം

ശൈഖ്​ മുഹമ്മദ്​ റോഡരികിൽ; വൈറലായി വീഡിയോ

ദുബൈ: യു.എ.ഇ പ്രസിഡന്‍റ്​ ശൈഖ്​ മുഹമ്മദ്​ ബിൻ സയിദ്​ ആൽ നഹ്​യാൻ റോഡരികിലൂടെ നടന്നുപോകുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറൽ. ഒരാളോട്​ സംസാരിച്ചുകൊണ്ട്​ നടന്നു നീങ്ങുന്ന വീഡിയോ സമീപത്തെ റോഡിലൂടെ കടന്നുപോകുന്ന ഒരാൾ വാഹനത്തിൽ നിന്ന്​ പകർത്തിയതാണ്​.

വീഡിയോയിൽ പിറകിലായി മൂന്നുപേരെ കാണാമെങ്കിലും മറ്റു സുരക്ഷാ ഉദ്യോഗസ്ഥരോ സർക്കാർ പ്രതിനിധികളോ കൂടെയില്ല. വളരെ അപൂർവമായ കാഴ്ച എന്ന നിലയിലാണ്​ സാമൂഹിക മാധ്യമങ്ങളിൽ വീഡിയോ അതിവേഗം വൈറലായത്​. സാധാരണക്കാരെ പോലെ റോഡകിലിലൂടെ സഞ്ചരിക്കുന്ന പ്രസിഡന്‍റിന്‍റെ ചിത്രം രാജ്യം എത്രത്തോളം സുരക്ഷിതമാണെന്നതിന്‍റെ തെളിവാണെന്നും ചിലർ പ്രതികരിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.