ശൈഖ് മന്‍സൂര്‍ മാഞ്ചസ്റ്റര്‍  സിറ്റി പരിശീലന ക്യാമ്പിലത്തെി

അബൂദബി: ഉപപ്രധാനമന്ത്രിയും പ്രസിഡന്‍ഷ്യല്‍കാര്യ മന്ത്രിയുമായ ശൈഖ് മന്‍സൂര്‍ ബിന്‍ സായിദ് ആല്‍ നഹ്യാന്‍ മാഞ്ചസ്റ്റര്‍ സിറ്റി ഫുട്ബാള്‍ ക്ളബിന്‍െറ പരിശീലന ക്യാമ്പ് സന്ദര്‍ശിച്ചു. അബൂദബി എമിറേറ്റ്സ് പാലസ് സ്റ്റേഡിയത്തില്‍ നടക്കുന്ന ക്യാമ്പിലാണ് ക്ളബിന്‍െറ ഉടമ കൂടിയായ ശൈഖ് മന്‍സൂര്‍ ബിന്‍ സായിദ് ആല്‍ നഹ്യാന്‍ എത്തിയത്. 
കളിക്കാരുമായും പെപ് ഗെര്‍ഡിയോളയുടെ നേതൃത്വത്തിലുള്ള ടീം മാനേജ്മെന്‍റ് അംഗങ്ങളുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തി.
അബൂദബി എക്സിക്യൂട്ടീവ് അഫയേഴ്സ് അതോറിറ്റി ചെയര്‍മാനും മാഞ്ചസ്റ്റര്‍ സിറ്റി ഫുട്ബാള്‍ ക്ളബ് ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാനുമായ ഖല്‍ദൂന്‍ ഖലീഫ ആല്‍ മുബാറക്, അബൂബദി കിരീടാവകാശിയുടെ കാര്യാലയ അണ്ടര്‍ സെക്രട്ടറിയും മാഞ്ചസ്റ്റര്‍ സിറ്റി ഫുട്ബാള്‍ ക്ളബ് ഡയറക്ടര്‍ ബോര്‍ഡ് അംഗവുമായ മുഹമ്മദ് മുബാറക് ആല്‍ മസ്റൂഇ തുടങ്ങിയവരും ശൈഖ് മന്‍സൂര്‍ ബിന്‍ സായിദ് ആല്‍ നഹ്യാനൊപ്പമുണ്ടായിരുന്നു. മാഞ്ചസ്റ്റര്‍ സിറ്റി ഫുട്ബാള്‍ ക്ളബ് ആരാധകരും ഫുട്ബാള്‍ പ്രേമികളും സന്നിഹിതരായിരുന്നു.

Tags:    
News Summary - sheikh-mansur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.