നെ​ഗേ​വ് ഉ​ച്ച​കോ​ടി​യി​ൽ പ​​ങ്കെ​ടു​ക്കു​ന്ന ശൈ​ഖ്​ അ​ബ്​​ദു​ല്ല ബി​ൻ സാ​യി​ദ്​ മ​റ്റ് അ​തി​ഥി​ക​ളോ​ടൊ​പ്പം

നെഗേവ് ഉച്ചകോടിയിൽ ശൈഖ് അബ്ദുല്ല പങ്കെടുത്തു

ദുബൈ: യു.എ.ഇ വിദേശകാര്യ-അന്താരാഷ്ട്ര സഹകരണ മന്ത്രി ശൈഖ് അബ്ദുല്ല ബിൻ സായിദ് ആൽ നഹ്യാൻ നെഗേവ് ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി ഇസ്രായേലിലെത്തി. അമേരിക്ക, ഈജിപ്ത്, മൊറോക്കോ, ബഹ്റൈൻ, ഇസ്രായേൽ എന്നീ രാജ്യങ്ങളുടെ ഉന്നത ഭരണനേതൃത്വങ്ങളും ഉദ്യോഗസ്ഥരും പങ്കെടുക്കുന്ന ഉച്ചകോടി ഞായറാഴ്ചയാണ് ആരംഭിച്ചത്. ഇസ്രായേൽ വിദേശകാര്യ മന്ത്രി യാഇർ ലാപിഡിന്‍റെ പ്രത്യേക ക്ഷണം സ്വീകരിച്ചാണ് അബ്ദുല്ല ബിൻ സായിദിന്‍റെ സന്ദർശനം. മേഖലയിലും അന്താരാഷ്ട്ര തലത്തിലും സമാധാനവും സുസ്ഥിരതയും കൈവരിക്കുന്നതിനുള്ള ശ്രമങ്ങളെ സംബന്ധിച്ചാണ് പ്രധാനമായും ചർച്ചകൾ നടന്നതെന്ന് അധികൃതർ പത്രക്കുറിപ്പിൽ അറിയിച്ചു. പങ്കാളിത്ത രാജ്യങ്ങൾ അഭിമുഖീകരിക്കുന്ന വെല്ലുവിളികൾ, പൊതുവായ ആശങ്കയുള്ള നിരവധി പ്രാദേശിക, അന്തർദേശീയ പ്രശ്നങ്ങൾ എന്നിവയും ഉച്ചകോടിയിൽ ചർച്ചയായി.

സമൂഹങ്ങളിലെ സമഗ്രവും സുസ്ഥിരവുമായ വികസനത്തിന്‍റെ ആണിക്കല്ല് സമാധാനമാണെന്ന് യു.എ.ഇ വിശ്വസിക്കുന്നതായി ശൈഖ് അബ്ദുല്ല ഉച്ചകോടിയിൽ പ്രസ്താവിച്ചു. ഇസ്രായേലിലെ യു.എ.ഇ അംബാസഡർ മുഹമ്മദ് മഹ്മൂദ് അൽ ഖാജയും സമ്മിറ്റിൽ പങ്കെടുത്തു.

Tags:    
News Summary - Sheikh Abdullah attended the Negro Summit

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.