ഷാര്‍ജ: ഷാര്‍ജയിലെ വിവിധ പ്രദേശങ്ങളില്‍ നിന്ന് ആയിരക്കണക്കിന് സൈക്കിളുകളും മോട്ടോര്‍ സൈക്കിളുകളും പിടികൂടിയതായി ഗതാഗത വിഭാഗം പൊലീസ് പറഞ്ഞു. ലൈസന്‍സില്ലാതെ നിരത്തിലിറങ്ങിയതിനാണ് മോട്ടോര്‍ ബൈക്കുകള്‍ പിടിച്ചെടുത്തത്. സുരക്ഷാ ജാക്കറ്റുകളും ഹെല്‍മറ്റുകളും വെക്കാതെ തലങ്ങും വിലങ്ങും പാഞ്ഞതിനാണ് സൈക്കിളുകള്‍ പിടികൂടിയത്.
ഇരുചക്ര വാഹനങ്ങള്‍ അപകടങ്ങള്‍ക്ക് പ്രധാന കാരണമായതിനാലാണ് വ്യാപകമായി പരിശോധന നടത്തിയത്. 1041 മോട്ടോര്‍ ബൈക്കുകളും 2572 സൈക്കിളുകളുമാണ് പിടിച്ചെടുത്തത്. വ്യവസായ, കച്ചവട മേഖലയില്‍ നിന്നാണ് കൂടുതല്‍ നിയമലംഘനങ്ങള്‍ കണ്ടെത്തിയത്. യാത്രക്കാരുടെ പ്രധാന പേടിയാണ് വിപരീത ദിശയില്‍ നിന്ന് പാഞ്ഞ് വരുന്ന ഇരുചക്ര വാഹനങ്ങള്‍. ഷാര്‍ജ റോഡുകളില്‍ ഇതിനകം നിരവധി അപകടങ്ങള്‍ക്കും ജീവഹാനികള്‍ക്കും ഇടവരുത്തിയതില്‍ പ്രധാന പങ്ക് ഇരുചക്ര വാഹനങ്ങളാണെന്ന് കണ്ടെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.