ഷാര്‍ജ: ഷാര്‍ജയില്‍ ഉച്ചസമത്ത് ലഭിച്ചിരുന്ന സൗജന്യ വാഹന പാര്‍ക്കിങ് ഏപ്രില്‍ ഒന്നു മുതൽ നിറുത്തലാക്കും. രാവിലെ എട്ട് മുതല്‍ രാത്രി 10 വരെ വാഹനം നിറുത്താന്‍ പണമടക്കണം. മണിക്കൂറിന് രണ്ട് ദിര്‍ഹമാണ് നിരക്ക്. രണ്ട് മണിക്കൂര്‍ സംഖ്യ ഒന്നിച്ചടക്കുമ്പോള്‍ അഞ്ചും മൂന്ന് മണിക്കൂറിന് എട്ടും അഞ്ച് മണിക്കൂറിന് 12 ദിര്‍ഹവും നല്‍കണം. റമദാനില്‍ രാവിലെ എട്ട് മുതല്‍ അര്‍ധരാത്രി 12 വരെയായിരിക്കും പണമടച്ചുള്ള പാര്‍ക്കിങ് സമയം. വെള്ളിയാഴ്ചയും മറ്റ് വിശേഷ ദിവസങ്ങളിലും പാര്‍ക്കിങ് സൗജന്യമായിരിക്കും. ഷാര്‍ജയില്‍ പെയ്ഡ് പാര്‍ക്കിങ് മേഖലയിലെല്ലാം ഈ സമയ മാറ്റമുണ്ടാകും.
5566 എന്ന നമ്പറിലേക്ക് വാഹനത്തിെൻറ പ്ളേറ്റ് നമ്പര്‍ എസ്.എം.എസ് അയച്ചും പാര്‍ക്കിങ് ഉപയോഗിക്കാം. 38 ഫില്‍സ് ഇതിനായി കൂടുതല്‍ ചെലവ് വരും. മറ്റ് എമിറേറ്റുകളിലെ റജിസ്ട്രേഷനുള്ള വാഹനങ്ങള്‍ പ്ളേറ്റ് സോഴ്സ് കൂടി എഴുതണം. അപ്പോള്‍ തന്നെ മറുപടി സന്ദേശവുമെത്തും.
കച്ചവട മേഖലയില്‍ എത്തുന്നവര്‍ക്ക് പുതിയ സമയക്രമം ഗുണപ്രദമാകും. ഉച്ചനേരത്തെ സൗജന്യ പാര്‍ക്കിങ് നിമിത്തം വാഹനം നിറുത്താന്‍ സ്ഥലം തേടി അലയുന്ന പതിവ് രീതിക്ക് ഇത് വഴി അയവുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. പുതുക്കിയ സമയ ക്രമത്തെ കുറിച്ച് മാസങ്ങള്‍ക്ക് മുമ്പ് തന്നെ നഗരസഭ ജനങ്ങളെ ഉണര്‍ത്തിയിരുന്നു. 'ഗള്‍ഫ് മാധ്യമം' ഇതിനെ കുറിച്ച് പോയമാസം വാര്‍ത്ത നല്‍കിയിരുന്നു. പാര്‍ക്കിങ് സമയം മാറ്റിയത് കാണിച്ച് വിവിധ പ്രദേശങ്ങളില്‍ ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.