ഹൃദയം സ്​പർശിച്ച് ഷാർജ ഫിലിം ഫെസ്​റ്റ്​

ഷാർജ: ഇളംമനസ്സുകൾക്ക് കുളിരാർന്ന സന്ദേശങ്ങൾ പകരുന്ന ഷാർജ ഫിലിം ഫെസ്​റ്റ്​ ശ്രദ്ധേയമാകുന്നു. വെർച്വൽ പ്രദർശനമായതിനാൽ ലോകത്തി​െൻറ ഏതു കോണിലിരുന്നും ഫെസ്​റ്റ്​ വീക്ഷിക്കാനാകും.

ദക്ഷിണ കൊറിയൻ ചിത്രമായ ബോറിയായിരുന്നു ഉദ്ഘാടന ചിത്രം. ജിങ്​ യു തിരക്കഥയും കിം ജിൻ-യു സംവിധാനവും നിർവഹിച്ച ചിത്രം യുവതലമുറകൾക്ക് പ്രചോദന പാഠമാണെന്ന് ഷാർജ മീഡിയ ആർട്​സ്​ ഡയറക്​ടർ ശൈഖ ജവഹർ ബിൻത് അബ്​ദുല്ല അൽ ഖാസിമി പറഞ്ഞു. സ്വദേശി ചലച്ചിത്ര സംവിധായിക നഹ്ല എൽ. ഫഹദ്, സിറിയൻ നടൻ ആബിദ് ഫഹേദ്, സിറിയൻ നടനും എഴുത്തുകാരനുമായ യഹ്യ മഹായിനി എന്നിവർ ഉദ്ഘാടന ചടങ്ങിൽ സന്നിഹിതരായിരുന്നു. www.siff.ae. ൽ രജിസ്​റ്റർ ചെയ്​ത്​ സിനിമകൾ കാണാനാകും.

Tags:    
News Summary - Sharjah Film Fest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.