ഷാര്‍ജ: ഷാര്‍ജയുടെ സാംസ്കാരിക ഉന്നതിക്ക് കാരണമായ ലോക നിലവാരത്തിലുള്ള പുസ്തകമേള സജീവമായി നില നിര്‍ത്തുന്നതിന് എനിക്ക് എക്കാലവും ആത്മാര്‍ത്ഥമായ പിന്തുണ നല്‍കിയിട്ടുള്ളത് പത്നിയും സുപ്രീം കൗണ്‍സില്‍ ചെയര്‍പേഴ്സണുമായ ശൈഖ ജവാഹീര്‍ ബിന്ദ് മുഹമ്മദ് ആല് ഖാസിമിയാണെന്ന് ഷാര്‍ജ ഭരണാധികാരി ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് ആല് ഖാസിമി പറഞ്ഞു. ഷാര്‍ജയുടെ യഥാര്‍ത്ഥ കിരിടം അവര്‍ക്കുള്ളതാണ്. എമിറേറ്റിലെ അമൂല്യ സമ്പത്താണ് അവര്‍.
കിരീടം മകളും അന്താരാഷ്ട്ര പ്രസിദ്ധീകരണ വിഭാഗം ഉപാധ്യക്ഷയുമായ ശൈഖ ബുദൂര്‍ ബിന്ത് മുഹമ്മദ് ആല് ഖാസിമി ഏറ്റുവാങ്ങി. സുല്‍ത്താെൻറ പരാമാര്ശനത്തിനും പുരസ്കാരം നല്‍കിയുള്ള ആദരവിനും ശൈഖ ജവാഹീര്‍ നന്ദി പറഞ്ഞു. ഒരു നല്ല സമൂഹത്തെ സൃഷ്ടിക്കുന്നതിനുള്ള ഞങ്ങളുടെ കൂട്ടായ പ്രവര്‍ത്തനം നമ്മുടെ പ്രാദേശിക സമൂഹത്തിനും മനുഷ്യത്വത്തിനും മൊത്തമായി ആഴത്തിലുള്ള ഉത്തരവാദിത്തത്തില്‍ നിന്നും ഉരുത്തിരിഞ്ഞതാണെന്ന് അവര്‍ പറഞ്ഞു. ഞങ്ങളുടെ എളിയ ശ്രമങ്ങള്‍ ഷാര്‍ജയുടെയും യു.എ.ഇയുടെയും മൂല്യങ്ങളെ പ്രതിഫലിപ്പിക്കുന്നു. ലോകമെമ്പാടുമുള്ള ആളുകളെ പിന്തുണക്കുന്നതിനും സഹായിക്കുന്നതിനും ഞങ്ങള്‍ ശ്രമിക്കുന്നു. ഇത്തരത്തിലുള്ള ആദരവ് നമ്മെ കൂടുതല്‍ കഠിനമായി പരിശ്രമിക്കാന്‍ പ്രോത്സാഹിപ്പിക്കുന്നു. പ്രാദേശികമായും ആഗോളമായും സഹായം ആവശ്യമുള്ളവരെ സേവിക്കുന്നത് ഞങ്ങളുടെ ഉത്തരവാദിത്വമാണെന്ന ഉത്തമ ബോധ്യം ഇത് പകരുന്നു ശൈഖ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.