സേ​വ​നം ഷാ​ർ​ജ യൂ​നി​യ​ൻ ഓ​ണാ​ഘോ​ഷ ഉദ്ഘാടന ചടങ്ങ്

സേ​വ​നം ഷാ​ർ​ജ യൂ​നി​യ​ൻ ഓ​ണാ​ഘോ​ഷം

അ​ജ്‌​മാ​ൻ: എ​സ്.​എ​ൻ.​ഡി.​പി യോ​ഗം സേ​വ​നം ഷാ​ർ​ജ യൂ​നി​യ​ൻ ‘ഓ​ണം പൊ​ന്നോ​ണം’ എ​ന്ന പേ​രി​ൽ ഓ​ണാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു. അ​ജ്മാ​ൻ ക​ൾ​ച​റ​ൽ സെ​ന്‍റ​റി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ വി​വി​ധ ശാ​ഖ​ക​ൾ അ​ണി​നി​ര​ന്ന അ​ത്ത​പ്പൂ​ക്ക​ള മ​ത്സ​രം രാ​വി​ലെ ഏ​ഴു മ​ണി​യോ​ടെ ആ​രം​ഭി​ച്ചു. 15 ശാ​ഖ​ക​ളു​ടെ 15 മി​നി​റ്റ് വീ​തം നീ​ണ്ട ക​ലാ​പ​രി​പാ​ടി​ക​ളും അ​ര​ങ്ങേ​റി. തു​ട​ർ​ന്ന് കേ​ര​ള സി​വി​ൽ സ​പ്ലൈ​സ് മ​ന്ത്രി ജി.​ആ​ർ. അ​നി​ലും ശി​വ​ഗി​രി മ​ഠ​ത്തി​ൽ നി​ന്നു​ള്ള ബ്ര​ഹ്മ​ശ്രീ ഋ​തം​ബ​രാ​ന​ന്ദ സ്വാ​മി​ക​ളും ചേ​ർ​ന്ന് നി​ല​വി​ള​ക്ക് കൊ​ളു​ത്തി ഉ​ദ്ഘാ​ട​നം ചെ​യ്തു.

സാം​സ്കാ​രി​ക സ​മ്മേ​ള​ന​ത്തി​ൽ ‘ഓ​ണം പൊ​ന്നോ​ണം’ പ്രോ​ഗ്രാം ചെ​യ​ർ​മാ​ൻ വി​ജു ശ്രീ​ധ​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​സ്.​എ​ൻ.​ഡി.​പി യോ​ഗം യു.​എ.​ഇ ചെ​യ​ർ​മാ​ൻ എം.​കെ. രാ​ജ​ൻ, വൈ​സ് ചെ​യ​ർ​മാ​ൻ പ്ര​സാ​ദ് ശ്രീ​ധ​ര​ൻ എ​ന്നി​വ​ർ ആ​ശം​സ നേ​ർ​ന്നു. ട്ര​ഷ​റ​ർ ജെ.​ആ​ർ.​സി ബാ​ബു, ജോ​യ​ന്റ് സെ​ക്ര​ട്ട​റി​മാ​രാ​യ സു​രേ​ഷ് തി​രു​കു​ളം, ഷൈ​ൻ കെ. ​ദാ​സ്, വ​നി​ത സം​ഘം ക​ൺ​വീ​ന​ർ ജ​യ​ശ്രീ അ​നി​മോ​ൻ, അ​നി​ൽ​കു​മാ​ർ രാ​ഘ​വ​ൻ, ഡോ. ​സു​ധാ​ക​ര​ൻ, സ​ജി ചെ​റി​യാ​ൻ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. ജ​ന​റ​ൽ ക​ൺ​വീ​ന​ർ സി​ജു മം​ഗ​ല​ശ്ശേ​രി സ്വാ​ഗ​ത​വും വൈ​സ് പ്ര​സി​ഡ​ന്‍റ്​ വി​ജ​യ​കു​മാ​ർ പാ​ല​ക്കു​ന്ന് ന​ന്ദി​യും പ​റ​ഞ്ഞു. തു​ട​ർ​ന്ന് പി​ന്ന​ണി ഗാ​യ​ക​ൻ വി​ധു പ്ര​താ​പ് ന​ട​ത്തി​യ സം​ഗീ​ത​നി​ശ അ​ര​ങ്ങേ​റി.

Tags:    
News Summary - Sevanam Sharjah Union onam celebration

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.