ഫുജൈറയിൽ നടന്ന ചടങ്ങിൽ പർവതാരോഹകൻ സഈദ് അൽ മെമാരിയെ ആദരിക്കുന്നു

സമാധാന സന്ദേശം പകരാൻ പർവതാരോഹണവുമായി സഈദ്​ അൽ മെമാരി

ഫുജൈറ: ലോകത്താകമാനം സമാധാന സന്ദേശം പകരാൻ പ്രശസ്​ത പർവതാരോഹകൻ സഈദ്​ അൽ മെമാരിയുടെ പർവതാരോഹണം. 'ദി പീക് ഫോര്‍ പീസ് മിഷന്‍' എന്ന പേരിലാണ്​ അൽ മെമാരി പർവതങ്ങൾ കീഴടക്കുന്നത്​. ഇതുവരെ 67 രാജ്യങ്ങളിലെ പർവതങ്ങൾ താണ്ടിയ അദ്ദേഹം വരുംകാലങ്ങളിലും ഇത്​ തുടരാനാണ്​ തീരുമാനമെന്ന്​ പറഞ്ഞു. ഫുജൈറയിൽ ഹാദി എക്​സ്​​േചഞ്ച്​ സംഘടിപ്പിച്ച ആദരിക്കൽ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇസ്‌ലാമിനെ കുറിച്ചും മുസ്‌ലിംകളെ കുറിച്ചുമുള്ള നിഷേധാത്മക ചിന്തകള്‍ മാറ്റുക, സമാധാനത്തി​െൻറ ഇടമായ യു.എ.ഇയിൽനിന്ന്​ ലോകത്തി​െൻറ എല്ലാ ഭാഗങ്ങളിലേക്കും സ്‌നേഹവും സമാധാനവും നിറഞ്ഞ സഹിഷ്ണുതയുടെ സന്ദേശം പ്രചരിപ്പിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ്​ ദൗത്യം നടപ്പാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. എവറസ്​റ്റ്​ കൊടുമുടി കയറിയ ആദ്യ ഇമാറാത്തിയാണ്​ അൽ മെമാരി. രണ്ടു തവണ കെ2 പര്‍വത ശൃംഗം തൊട്ട ആദ്യ യു.എ.ഇക്കാരനായ മെമാരിയാണ്​ ഫുജൈറ അഡ്വഞ്ചേഴ്‌സ് സ്ഥാപിച്ചത്​. 'എക്‌സ്പ്‌ളോറര്‍ ഗ്രാന്‍ഡ് സ്ലാം' എന്ന പദവിയും അദ്ദേഹത്തിന് ലഭിച്ചു. ലോകത്തിലെ ഏറ്റവും ഉയരമുള്ള ഏഴ് കൊടുമുടികള്‍ കയറുന്ന ആദ്യ ഇമാറാത്തി സാഹസികന്‍ കൂടിയായ അല്‍മെമാരി പര്‍വത കായിക വിനോദങ്ങള്‍, ഫ്രീജമ്പിങ്​, ഡൈവിങ്​, ഗുഹാ പ്രയാണം തുടങ്ങി നിരവധി സാഹസങ്ങളിലൂടെയും ടൂര്‍ണമെൻറുകളിലൂടെയും ശ്രദ്ധേയനാണ്​.

8848 മീറ്റര്‍ ഉയരമുള്ള ഏഷ്യയിലെ ഏറ്റവും ഉയര്‍ന്ന കൊടുമുടിയുമായ എവറസ്​റ്റില്‍ 2012ലാണ് കയറിയത്. ലോകത്തിലെ ഏറ്റവും അപകടമേറിയ കൊടുമുടിയായ കെ2 2018ലും 2021ലും കീഴടക്കി. തെക്കേ അമേരിക്കയിലെ ഏറ്റവും ഉയരമുള്ള അക്കോണ്‍കാഗുവ പര്‍വത ശിഖരത്തില്‍ 2015ൽ കയറി. ആഫ്രിക്കയിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയായ കിളിമഞ്ചാരോയില്‍ 2011ലാണ് സഈദ് എത്തിയത്​. അൽമെമാരിയെ പോലുള്ള വ്യക്തിത്വങ്ങളെ പിന്തുണക്കുന്നതി​െൻറ ഭാഗമായി സമാധാനത്തി​െൻറ സന്ദേശം പ്രചരിപ്പിക്കുന്നതിന് ഫുജൈറ അഡ്വഞ്ചേഴ്‌സ്, പീക്ക് ഫോര്‍ പീസ് മിഷന്‍ എന്നിവയുമായി കൈകോര്‍ക്കുമെന്ന്​ ഹാദി എക്‌സ്പ്രസ് എക്‌സ്‌ചേഞ്ച് ജനറല്‍ മാനേജര്‍ ആല്‍ബിന്‍ തോമസ് പറഞ്ഞു. റാമി ഉസാമയും പ​ങ്കെടുത്തു.

Tags:    
News Summary - Saeed Al Memari with a mountaineer to spread the message of peace

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.