മൊബൈല്‍ റീചാര്‍ജ് കാർഡ്​ ആവശ്യപ്പെട്ടതിന് ഭർത്താവ്​ അടിച്ചു; സ്​ത്രീ മരിച്ചു

അജ്മാന്‍: ഭർത്താവി​​െൻറ അടിയേറ്റ്​ സ്​ത്രീ മരിച്ചു. ഭാര്യ മൊബൈല്‍ റീ ചാര്‍ജ് കാര്‍ഡ് ആവശ്യപ്പെട്ടതിനെ തുടര് ‍ന്ന് ക്ഷുഭിതനായ പ്രതി അടിച്ചതാണ് മരണകാരണമെന്ന് പൊലീസ് കണ്ടെത്തി. നാട്ടിലേക്ക് വിളിക്കാൻ മൊബൈല്‍ റീചാര്‍ജ് ക ാര്‍ഡ് വാങ്ങി നല്‍കാന്‍ ആവശ്യപ്പെടുകയായിരുന്നു 49കാരിയായ ഭാര്യ. ശല്യപ്പെടുത്തിയെന്നു​ കുറ്റപ്പെടുത്തി ഭര്‍ത്താവ് വടിയെടുത്ത് അടിച്ചത് ഭാര്യയുടെ തലക്ക് കൊള്ളുകയായിരുന്നു. അടികൊണ്ട് ഭാര്യ തളര്‍ന്നുവീണത് ശ്രദ്ധിക്കാതെ കാര്‍ഡ് വാങ്ങുന്നതിനായി ഇയാൾ പുറത്തേക്കുപോയി. തിരി​െക വന്ന്​ കാര്‍ഡ് നല്‍കാന്‍ വിളിച്ചപ്പോള്‍ പ്രതികരണമില്ലായിരുന്നു. തുടര്‍ന്ന് ആംബുലന്‍സി​​െൻറ സഹായം തേടുകയായിരുന്നു.


സംഭവസ്ഥലത്ത് എത്തിയ മെഡിക്കല്‍ സംഘം ഭാര്യ മരണപ്പെട്ടതായി സ്ഥിരീകരിച്ചു. തലക്കേറ്റ കനത്ത പ്രഹരംമൂലമുണ്ടായ തലച്ചോറിലെ ആന്തരിക രക്തസ്രാവമാണ് മരണകാരണമെന്ന് പൊലീസ് കണ്ടെത്തി. ഇതേ തുടര്‍ന്ന് ഭര്‍ത്താവിനെ പൊലീസ് പിടികൂടി. കൊലപാതകം ഉദ്ദേശിച്ച് തല്ലിയതല്ലെന്നു ഇയാള്‍ പൊലീസിനോട് പറഞ്ഞു. 58കാരനായ പ്രതി പൊലീസ് കസ്​റ്റഡിയിലാണ്.

Tags:    
News Summary - recharge-death news-uae-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.