റാക് എക്സ്പോ സെന്‍ററില്‍ നടന്ന ഉച്ചകോടിയിൽനിന്ന്​

റാക് നിക്ഷേപ-വ്യവസായ ഉച്ചകോടിക്ക് ഉജ്ജ്വല പരിസമാപ്തി

റാസല്‍ഖൈമ: റാസല്‍ഖൈമയുടെ നിക്ഷേപ-വ്യവസായ മേഖലകളിലെ സാധ്യതകള്‍ പരിചയപ്പെടുത്തി റാക് എക്സ്പോ സെന്‍ററില്‍ നടന്ന ദ്വിദിന നിക്ഷേപ-വ്യവസായ സമ്മേളനം സമാപിച്ചു. യു.എ.ഇ സുപ്രീം കൗണ്‍സില്‍ അംഗവും റാസല്‍ഖൈമ ഭരണാധിപനുമായ ശൈഖ് സഊദ് ബിന്‍ സഖര്‍ അല്‍ ഖാസിമിയുടെ രക്ഷാകര്‍തൃത്വത്തില്‍ നടന്ന മൂന്നാമത് റാക് ഇന്‍വെസ്റ്റ്മെന്‍റ് ആൻഡ് ബിസിനസ് സമ്മിറ്റില്‍ സര്‍ക്കാര്‍ പ്രതിനിധികള്‍, ആഗോള നിക്ഷേപകര്‍, വ്യവസായ പ്രമുഖര്‍, റിയല്‍ എസ്റ്റേറ്റ് ഡെവലപര്‍മാര്‍, ധനകാര്യ സ്ഥാപനങ്ങള്‍, വിവിധ മേഖലകളിലെ വിദഗ്ധര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

റിയല്‍ എസ്റ്റേറ്റ് വികസനവും നിക്ഷേപവും, നിര്‍മാണ-അടിസ്ഥാന സൗകര്യ മേഖല, സാങ്കേതിക വിദ്യയും നൂതന ആശയങ്ങളും, സുസ്ഥിര ഊര്‍ജവും ഹരിത സമ്പദ്​​ ദ്യവസ്ഥയും, ലോജിസ്റ്റിക്-വ്യാപാരം-വ്യവസായ സേവനങ്ങള്‍, ടൂറിസം-ഹോസ്പിറ്റാലിറ്റി തുടങ്ങിയ മേഖലകള്‍ ഉച്ചകോടിയില്‍ പ്രധാന ചര്‍ച്ചയായി. എ.ഐ, ഫിന്‍ടെക്, സൈബര്‍ സുരക്ഷ, സ്മാര്‍ട്ട് ഇന്‍സ്ഫ്രാസ്ട്രക്ച്ചര്‍, പുനരുപയോഗ ഊര്‍ജം, ഗ്രീന്‍ ബില്‍ഡിങ്, വെയര്‍ഹൗസിങ്, വിതരണ ശൃംഖല, വിനോദ സഞ്ചാര വികസനം തുടങ്ങിയ വിഷയങ്ങളില്‍ വിദഗ്ധര്‍ ചര്‍ച്ചകള്‍ നയിച്ചു. മര്‍ജാന്‍, ഇത്തിഹാദ് വി, നമൂ പ്രോപ്പര്‍ട്ടീസ്, ഖതീബ് ആൻഡ്​ അലാമി, ഷാം ഗ്രൂപ്പ്, റാക് പ്രോപ്പര്‍ട്ടീസ്, റാക്ട, റാക് എയര്‍പോര്‍ട്ട്, ഗള്‍ഫ് സിമന്‍റ് കമ്പനി, ഡ്രീസ് ആന്‍റ് സോമര്‍ തുടങ്ങിയ സ്ഥാപനങ്ങള്‍ റാക് എക്സ്പോ സെന്‍ററില്‍ ഒരുക്കിയ പ്രദര്‍ശനത്തില്‍ പങ്കെടുത്തു. റിയല്‍ എസ്റ്റേറ്റ്, നിര്‍മാണം, ഊര്‍ജം, ഗതാഗതം, വ്യവസായം, എന്‍ജിനീയറിംഗ്, ഹോസ്പിറ്റാലിറ്റി തുടങ്ങിയ മേഖലകളിലെ നിക്ഷേപ സാധ്യതകള്‍ പരിചയപ്പെടുത്തുന്നതിനൊപ്പം പുതിയ സംരംഭങ്ങള്‍ക്കും ഉൽപന്നങ്ങളും സേവനങ്ങളും അവതരിപ്പിച്ചു. ബ്രിട്ടീഷ് ചേംബര്‍ ഓഫ് കൊമേഴ്സ് ദുബൈ, യു.എസ്-യു.എ.ഇ ബിസിനസ് കൗണ്‍സില്‍, ആംചാം ദുബൈ, കാനഡ-യു.എ.ഇ ബിസിനസ് കൗണ്‍സില്‍, എമിറേറ്റ്സ് ഗ്രീന്‍ ബില്‍ഡിങ് കൗണ്‍സില്‍ തുടങ്ങിയ രാജ്യാന്തര സംഘടനകളും ഉച്ചകോടിയുടെ ഭാഗമായി.

വിവിധ സ്ഥാപനങ്ങള്‍ തമ്മില്‍ ധാരണാപത്രങ്ങളും വേദിയില്‍ ഒപ്പുവെച്ചു. റാക് ചേംബര്‍ ഓഫ് കൊമേഴ്സ് ഡയറക്ടര്‍ ജനറല്‍ ഡോ. റാശിദ് അല്‍നുഐമി, സാമ്പത്തിക വികസന വകുപ്പിലെ കംപ്ളയന്‍സ് ഓഫീസ് മേധാവി ഹസന്‍ അല്‍ ശൈബ, വ്യവസായ നൂതന സാങ്കേതിക മന്ത്രാലയം അസി. അണ്ടര്‍ സെക്രട്ടറി ഇബ്തിസാം അലി അല്‍സാദി, മര്‍ജാന്‍ ഹോസ്പിറ്റാലിറ്റി ഗ്രൂപ്പ് സി.ഒ.ഒയും സി.ഇ.ഒയുമായ അലിസണ്‍ ഗ്രിന്നല്‍, റാക് ടൂറിസം ഡെവലപ്പ്മെന്‍റ് അതോറിറ്റി സി.ഇ.ഒ ഫിലിപ്പ ഹാരിസണ്‍, റാക് പ്രോപ്പര്‍ട്ടീസിലെ സമഹ് മുതദി, ഇന്നവേഷന്‍ സിറ്റിയിലെ നബീല്‍ അര്‍നൗസ്, യൂറോപ്യന്‍ യൂനിയനിലെ ലൂസി ബെര്‍ഗര്‍, എമില്‍ പെട്രോവ്, തോമസ് എച്ച്. സ്പാന്‍റിങ് തുടങ്ങിയവര്‍ വിവിധ സെഷനുകളില്‍ സംസാരിച്ചു. 

Tags:    
News Summary - Ras Al Khaimah Summit Concludes

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.