പ്രതീകാത്മക ചിത്രം

നിശ്ചയദാര്‍ഢ്യക്കാര്‍ക്ക് സുഗമമായ യാത്ര; അബൂദബിയില്‍ 250ലധികം വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ പരിശോധന

അബൂദബി: നിശ്ചയദാർഢ്യ വിഭാഗത്തിന് വിനോദസഞ്ചാര-സാംസ്‌കാരിക കേന്ദ്രങ്ങളില്‍ തടസ്സങ്ങളില്ലാത്ത സന്ദര്‍ശനം ഉറപ്പാക്കാന്‍ സംയുക്ത പദ്ധതിയുമായി അബൂദബി സാംസ്‌കാരിക വിനോദസഞ്ചാര വകുപ്പും (ഡി.സി.ടി അബൂദബി) സായിദ് അതോറിറ്റി ഫോര്‍ പീപ്പിള്‍ ഓഫ് ഡിറ്റര്‍മിനേഷനും. ഇതിന്റെ ഭാഗമായി എമിറേറ്റിലെ വിനോദസഞ്ചാര സാംസ്‌കാരിക മേഖലകളിലെ സുഗമമായ പ്രവേശനക്ഷമതയും സൗകര്യങ്ങളും കൂടുതല്‍ വ്യാപിപ്പിക്കും. നിശ്ചയദാർഢ്യ വിഭാഗക്കാര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും തടസ്സങ്ങളില്ലാതെ സന്ദര്‍ശനം സാധ്യമാക്കാന്‍ ആവശ്യമായ സംവിധാനങ്ങളും നിലവിലെ തടസ്സങ്ങളും വിലയിരുത്തുകയാണ് ലക്ഷ്യമിടുന്നത്.

അബൂദബി സിറ്റി, അല്‍ ഐന്‍, അല്‍ ദഫ്​റ മേഖലകളിലായി വ്യാപിച്ചുകിടക്കുന്ന 250 ലധികം വിനോദസഞ്ചാര-സാംസ്‌കാരിക കേന്ദ്രങ്ങളിലാണ് പരിശോധന. ഹോട്ടലുകള്‍, സാംസ്‌കാരിക കേന്ദ്രങ്ങള്‍, വിനോദസഞ്ചാര കേന്ദ്രങ്ങള്‍, ഷോപ്പിങ്​ മാളുകള്‍, ബീച്ചുകള്‍ തുടങ്ങിയവ ഇതില്‍ ഉള്‍പ്പെടുന്നു.

ഭിന്നശേഷിക്കാര്‍ക്ക് സ്വന്തമായി കാര്യങ്ങള്‍ ചെയ്യാനും കൂടുതല്‍ സ്വതന്ത്രമായി യാത്ര ചെയ്യാനും സൗകര്യമൊരുക്കുകയാണ് ഉദ്ദേശ്യം. 2022 മുതല്‍ ഇരുസ്ഥാപനങ്ങളും സംയുക്തമായി നടത്തിവരുന്ന പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയാണിത്. മുന്‍വര്‍ഷങ്ങളില്‍ 190 ലധികം കേന്ദ്രങ്ങളില്‍ പരിശോധന പൂര്‍ത്തിയാക്കിയിരുന്നു.

Tags:    
News Summary - Abu Dhabi Inspects Centers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.