അബൂദബി: അബൂദബി ആസ്ഥാനമായി വളർന്ന് ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിെൻറ പ്രീമിയം വിഭാഗത്തിൽ പ്രവേശനം ലഭിച്ച ആഗോള പേമെൻറ്സ് പ്ലാറ്റ്ഫോം ഫിനാബ്ലറും സാംസങ് ഇലക്ട്രോണിക്സ് അമേരിക്കയും ചേർന്ന് സാംസങ് മൊബൈൽ വാലറ്റായ സാംസങ്പേയിൽ അതിർത്തികൾ കടന്നുള്ള പണമിടപാടിന് സംവിധാനം ഏർപ്പെടുത്തി. അമേരിക്കയിലെ സാംസങ്പേ ഉപയോക്താക്കൾക്ക് ഇന്ത്യ, മെക്സിക്കോ, ചൈന, ഫിലിപ്പീൻസ്, ആഫ്രിക്കൻ നാടുകൾ എന്നിങ്ങനെ 47 രാജ്യങ്ങളിലേക്ക് ക്രോസ്ബോർഡർ പേമെൻറ് നടത്തുവാൻ ഇതുവഴി സാധ്യമാവും.
അമേരിക്കയിൽ ഇതാദ്യമാണ് ദശലക്ഷക്കണക്കായ സാംസങ്പേ ഉപയോക്താക്കൾക്ക് ഇത്രയും രാജ്യാന്തര പേമെൻറുകൾ സുരക്ഷിതമായി മൊബൈൽ വാലറ്റ് വഴി അയക്കുവാൻ സൗകര്യമൊരുങ്ങുന്നത്. അമേരിക്കയിലെ സാംസങ്പേയുടെ മുൻകൂർ രജിസ്റ്റർ ചെയ്ത ഉപയോക്താക്കൾക്ക് ക്രെഡിറ്റ് അല്ലെങ്കിൽ ഡെബിറ്റ് കാർഡ് വഴി ഫിനാബ്ലറിെൻറ ആഗോള ശൃംഖലയിലൂടെ പ്രധാനപ്പെട്ട ഏതു കറൻസിയിലും 47 രാജ്യങ്ങളിലേക്ക് പേമെൻറ് ചെയ്യാം.
ട്രില്യൺ ഡോളറിെൻറ ഗ്ലോബൽ ക്രോസ്ബോർഡർ പേമെൻറ് നടക്കുന്ന അമേരിക്കൻ വിപണിയിൽ വിഖ്യാതരായ സാംസങ് ഇലക്ട്രോണിക്സും സാംസങ്പേയുമായി കൈകോർത്ത്, ഫിനാബ്ലറിെൻറ സുദീർഘ പരിചയവും സാങ്കേതിക ഔന്നത്യവും ശൃംഖലാബലവും ഉപയോഗപ്പെടുത്തി 47 രാജ്യങ്ങളിലേക്ക് സുഗമമായി പണം എത്തിക്കാനുള്ള ഈ മുന്നേറ്റം ഒരുപുതിയ നാഴികക്കല്ലാണെന്ന് പ്രമോദ് മങ്ങാട്ട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.