ഓ​ർ​മ ദേ​ര മേ​ഖ​ല സം​ഘ​ടി​പ്പി​ച്ച കു​ടും​ബ സം​ഗ​മം

ഓ​ർ​മ ദേ​ര മേ​ഖ​ല കു​ടും​ബ സം​ഗ​മം

ദു​ബൈ: ഓ​ർ​മ ദേ​ര മേ​ഖ​ല കു​ടും​ബ​സം​ഗ​മം ക​രാ​മ ആ​പ്പി​ൾ ഇ​ന്റ​ർ​നാ​ഷ​ന​ൽ സ്കൂ​ളി​ൽ സം​ഘ​ടി​പ്പി​ച്ചു. രാ​വി​ലെ ആ​രം​ഭി​ച്ച പ​രി​പാ​ടി​യി​ൽ നി​ര​വ​ധി അം​ഗ​ങ്ങ​ൾ കു​ടും​ബ സ​മേ​തം പ​ങ്കെ​ടു​ത്തു.

സ്വാ​ഗ​ത​ഗാ​ന​ത്തോ​ടെ തു​ട​ങ്ങി​യ ച​ട​ങ്ങി​ൽ ഓ​ർ​മ ദേ​ര കു​ടും​ബാം​ഗ​ങ്ങ​ളു​ടെ നൃ​ത്ത​വും സം​ഗീ​ത​വും അ​ട​ക്കം വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ അ​ര​ങ്ങേ​റി. പൂ​ര​ക്ക​ളി, ഡാ​ൻ​ഡി​യ, നാ​ട​ൻ​പാ​ട്ട് തു​ട​ങ്ങി ബാ​ല​വേ​ദി കു​ട്ടി​ക​ളു​ടെ​യും വ​നി​ത വേ​ദി അം​ഗ​ങ്ങ​ളു​ടെ​യും ക​ലാ​പ​രി​പാ​ടി​ക​ളും ഫാ​മി​ലി ഗെ​യിം​സും സം​ഗ​മ​ത്തി​ൽ ന​ട​ന്നു. വൈ​കീ​ട്ട് 6.30ന് ​മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക ര​ശ്മി ര​ഞ്ച​ൻ സാം​സ്‌​കാ​രി​ക സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു.

മേ​ഖ​ല പ്ര​സി​ഡ​ന്റ് ഹ​നീ​ഫ അ​ധ്യ​ക്ഷ​നാ​യ യോ​ഗ​ത്തി​ൽ ശൈ​ഖ്​ ത​ഹ്​​നൂ​ൻ ബി​ൻ മു​ഹ​മ്മ​ദ്‌ ആ​ൽ ന​ഹ്​​യാ​ന്റെ മ​ര​ണ​ത്തി​ൽ അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി. ഓ​ർ​മ ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ്ര​ദീ​പ്‌ തോ​പ്പി​ൽ, പ്ര​സി​ഡ​ന്റ് ഷി​ജു ബ​ഷീ​ർ, മേ​ഖ​ല ട്ര​ഷ​റ​ർ മ​ധു, സി.​കെ. റി​യാ​സ്, രാ​ജ​ൻ മാ​ഹി, അ​നീ​ഷ് തു​ട​ങ്ങി ഓ​ർ​മ​യു​ടെ സ​മി​തി അം​ഗ​ങ്ങ​ളും സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളും ആ​ശം​സ അ​റി​യി​ച്ചു. ച​ട​ങ്ങി​ൽ ഓ​ർ​മ ദേ​ര മേ​ഖ​ല സെ​ക്ര​ട്ട​റി അം​ബു​ജാ​ക്ഷ​ൻ സ്വാ​ഗ​ത​വും മേ​ഖ​ല വൈ​സ് പ്ര​സി​ഡ​ന്റ് ബു​ഹാ​രി ന​ന്ദി​യും പ​റ​ഞ്ഞു.

സാം​സ്‌​കാ​രി​ക സ​മ്മേ​ള​ന​ത്തി​ൽ ഓ​ർ​മ ദേ​ര മേ​ഖ​ല ബാ​ല​വേ​ദി​യു​ടെ ‘പ​ട്ടം’ കൈ​യെ​ഴു​ത്ത് മാ​സി​ക പ്ര​കാ​ശ​നം, ഓ​ർ​മ ബ​ർ​ദു​ബൈ മേ​ഖ​ല കു​ടും​ബ​സം​ഗ​മ​ത്തി​ന്റെ ബ്രോ​ഷ​ർ പ്ര​കാ​ശ​നം, കു​ഞ്ഞ​ഹ​മ്മ​ദ് കൂ​രാ​ച്ചു​ണ്ടി​ന്റെ പു​സ്ത​ക​പ്ര​കാ​ശ​നം (അ​ത്തി​ക്ക​യു​ടെ പ്ര​വാ​സം) എ​ന്നി​വ ന​ട​ന്നു. തു​ട​ർ​ന്ന് സം​ഗീ​ത​ജ്ഞ​രാ​യ റാ​സാ ബീ​ഗ​ത്തി​ന്റെ മെ​ഹ്ഫി​ൽ സ​ന്ധ്യ​യും അ​ര​ങ്ങേ​റി.

News Summary - Orma Dera Mekhala Kutumba Sangam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.