ദുബൈ: വിദ്യാര്‍ഥികള്‍ക്കുമേല്‍ ആത്മവിശ്വാസത്തിന്‍െറയും പ്രചോദനത്തിന്‍െറയും വാക്കുമഴ പെയ്യിച്ച് നിക്ക് വുജിസിക്. കൈകാലുകളില്ലാതെ പിറന്ന ഈ മനുഷ്യന്‍െറ വിജയത്തിലേക്കുള്ള യാത്രയുടെ കഥ ഷാര്‍ജ എക്സ്പോ സെന്‍ററില്‍ നിറഞ്ഞിരുന്ന സദസ് ശ്വാസമടക്കിപിടിച്ചാണ് കേട്ടത്. കീഴ്പെടുത്താനും ഭയപ്പെടുത്തി ഒതുക്കാനും ശ്രമിക്കുന്നവര്‍ക്കു മുന്നില്‍ തോറ്റുകൊടുക്കാതെ ധീരതയോടെ മുന്നേറണമെന്ന ആഹ്വാനം കുട്ടികള്‍ ഏറ്റുവാങ്ങി. സ്കൂളില്‍ പഠിക്കുമ്പോള്‍ മറ്റുള്ളവരുടെ കളിയാക്കലും ഭീഷണിയും സഹിക്കാന്‍ വയ്യാതെ ജീവനൊടുക്കാന്‍ ആലോചിച്ചയാളാണ് താനെന്നും ജീവിതം അവസാനിപ്പിക്കാന്‍ ആലോചിച്ച നൂറുകണക്കിനുപേരുടെ തീരുമാനം മാറ്റാന്‍ തനിക്കിപ്പോള്‍ സാധിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഒരു ഇന്ത്യന്‍ സുഹൃത്താണ് തനിക്ക് ജീവിക്കാനും മുന്നേറാനും പ്രചോദനം നല്‍കിയത്. ഇപ്പോള്‍ തന്‍െറ വാക്കുകള്‍ മറ്റനവധിപേരെ പ്രചോദിപ്പിക്കുന്നു. എല്ലാ ഭീഷണികളെയും നിസാരമായി കാണണം, മദ്യവും മയക്കുമരുന്നും അനുമതിയില്ലാത്ത ലൈംഗികതയും ശീലിപ്പിക്കാന്‍ ശ്രമിക്കുന്നവരെയും ചെറുക്കാന്‍ കഴിയണം. ശ്രമിച്ചുനോക്കിയാല്‍ മാത്രമേ ജീവിതത്തില്‍ നേടാനാവുന്ന നേട്ടങ്ങളെക്കുറിച്ച് തിരിച്ചറിയാനാവു എന്നും അദ്ദേഹം പറഞ്ഞു. രണ്ടു ദിവസത്തെ സന്ദര്‍ശനത്തിന് ദുബൈയിലത്തെിയ നിക്ക് ആസ്ട്രേലിയന്‍ സ്വദേശിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.