ദുബൈ: യു.എ.ഇ പ്രസിഡൻറ് ശൈഖ് ഖലീഫ ബിൻ സായിദ് ആൽ നഹ്യാൻ ആഹ്വാനം ചെയ്ത ദാനവർഷം പ്രമാണിച്ച് വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തും പത്ത് പദ്ധതികൾക്ക് തുടക്കമിട്ടു.
നാഷനൽ ഗിവിങ് സർവേ, ജീവകാരുണ്യ പ്രവർത്തനത്തിൽ ഡിപ്ലോമ, ഗിവിങ് കാർഡ്, സാമൂഹിക ഉത്തരവാദിത്വ നിർവഹണത്തിന് സ്മാർട്ട് പ്ലാറ്റ്ഫോം, പ്രേത്യക സന്നദ്ധ സേവന പ്രവർത്തനം എന്നിവ ഉൾപ്പെടെ പത്ത് പ്രവർത്തനങ്ങളാണ് ദാനവർഷ പദ്ധതികളുടെ മുഖ്യ രൂപകർത്താവായ ശൈഖ് മുഹമ്മദ് മുഹമ്മദ് പ്രഖ്യാപിച്ചത്.-ദാന വർഷ പ്രവർത്തനങ്ങൾക്കുള്ള ഉന്നത സമിതിയുടെ യോഗത്തിൽ അധ്യക്ഷത വഹിക്കവെ ദാന പ്രവർത്തനം ആത്മാവിനോടു ചേർത്ത ൈശഖ് സായിദിെൻറ നാമധേയത്തിൽ അടുത്ത വർഷം ആചരിക്കുന്നത് ദാനവർഷത്തിെൻറ തുടർച്ചയാവുമെന്ന് ൈശഖ് മുഹമ്മദ് അഭിപ്രായപ്പെട്ടു. ദാനവർഷത്തിെൻറ അവസാന മൂന്നുമാസങ്ങൾ ഏറെ നിർണായകമാണ്. പൊതു-സ്വകാര്യ മേഖലയിൽ നിന്നും വ്യക്തികളിൽ നിന്നും സാമൂഹിക ഉത്തരവാദിത്വ മേഖലയിൽ നിന്നും 160കോടി ദിർഹമാണ് ദാനവർഷ പ്രവർത്തനങ്ങൾക്കായി വിനിയോഗിച്ചത്. 28 ലക്ഷം സന്നദ്ധ പ്രവർത്തന മണിക്കൂറുകളാണുണ്ടായത്. അവശേഷിക്കുന്ന മാസങ്ങളിൽ ദാന^സന്നദ്ധ സേവന പ്രവർത്തനങ്ങൾ ഇരട്ടിപ്പിക്കാനും ശൈഖ് മുഹമ്മദ് ആഹ്വാനം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.