?????? ??????????????? ??????????? ?????????

പുത്തൻ സൈക്കിളിങ്​ ട്രാക്കുകൾ  അടുത്ത മാസം തുറന്നു ​െകാടുക്കും

ദുബൈ: മുശ്​രിഫ്​, മിർദിഫ്​, ഖവാനീജ്​ എന്നീ താമസ മേഖലകളിലൂടെ കടന്നു പോകുന്ന 32കിലോമീറ്റർ നീളമുള്ള സൈക്ക്​ളിങ്​^ഒാട്ട ട്രാക്ക്​ അടുത്ത മാസം പൂർത്തിയാവും.
  ഇപ്പോൾ 250 കിലോ മീറ്ററിലും  2021ആകുന്നുതോടെ 500 കിലോ മീറ്ററും ദൈർഘ്യത്തിൽ സൈക്കിൾ ട്രാക്കുകൾ വ്യാപിപ്പിക്കാനുള്ള മാസ്​റ്റർ പ്ലാനി​​െൻറ ഭാഗമായാണ്​ നിർമാണമെന്ന്​ റോഡ്​ ഗതാഗത അതോറിറ്റി ഡയറക്​ടർ ജനറൽ മത്താർ അൽ തായർ അറിയിച്ചു. 
ആരോഗ്യകരമായ ജീവിത രീതി ഉറപ്പാക്കുന്നതിന്​ ഉതകുന്ന രീതിയിൽ താമസ മേഖലകളിൽ കായിക പ്രവർത്തനങ്ങൾക്കുള്ള മികച്ച പശ്​ചാത്തല സൗകര്യം ഒരുക്കുകയാണ്​ ലക്ഷ്യം. സൈക്കിൾ ട്രാക്കുകൾ വിപുലമാവു​േമ്പാൾ  പ്രകൃതി സൗഹാർദപരമായ സഞ്ചാര മാർഗവും സൃഷ്​ടിക്കപ്പെടും. മുൻനിര രാജ്യങ്ങളെല്ലാം നടത്തവും ​ൈ​സക്കിൾ സഞ്ചാരവും വർധിപ്പിക്കുന്നതിന്​ വലിയ പ്രധാന്യമാണ്​ കൽപ്പിക്കുന്നത്​.  
6.7 കോടി ദിർഹം ചെലവിട്ട്​ പൂർത്തിയാക്കിയ ട്രാക്കിൽ കാൽനടക്കാർക്കും ​ൈസക്കിൾ യാ​​ത്രികർക്കും ഉപയോഗിക്കാൻ പാകത്തിന്​ ഖവാനീജിലും അക്കാദമിക്​ സിറ്റിയിലും ഒാരോ പാലങ്ങളും പണി കഴിപ്പിച്ചിട്ടുണ്ട്​.  
ജനബാലുഹ്യം, സൈക്കിൾ യാ​​ത്രയിലെ താൽപര്യം, ഗതാഗത സുരക്ഷ തുടങ്ങിയ ഘടകങ്ങൾ പരിഗണിച്ചാണ്​ ട്രാക്ക്​ നിർമിക്കാനുള്ള പ്രദേശങ്ങൾ തെരഞ്ഞെടുത്തത്​. രണ്ടു വർഷത്തിനിടെ 218 കി.മീ നീളത്തിൽ സീഹ്​ അസ്സലാം,ബാബുൽ ശംസ്​, അൽ ഖുദ്​റ സ്​ട്രീറ്റ്​, ദുബൈ കനാൽ, ജുമൈറ സ്​​ട്രീറ്റ്​, കിങ്​ സൽമാൻ ബിൻ അബ്​ദുൽ അസീസ്​ അൽ സൗദ്​ സ്​ട്രീറ്റ്, അൽ മൻഖൂൽ സ്​ട്രീറ്റ്​ എന്നിവിടങ്ങളിലേക്ക്​ വ്യാപിപ്പിച്ച്​ 218 കി.മീ നീളത്തിൽ ആർ.ടി.എ ബൈക്കിങ്​ ലൈനുകൾ നിർമിച്ചിരുന്നു.  അൽ വഖറ, ജുമൈറ ബീച്ച്​, നാദൽശീബ, എക്​സ്​പോ 2020 ​​പ്രദേശം, ജബൽ അലി, അൽ ഖൂസ്​,കറാമ, ഉൗദ്​ മേത്ത, ഹോർ അൽ അൻസ്​, ഖിസൈസ്​, അൽ ബർഷ എന്നീ പ്രദേശങ്ങളെ ബന്ധിപ്പിച്ചാണ്​ 2021ൽ 500 കി.മീ ട്രാക്ക്​ സാധ്യമാക്കുന്നത്​.
Tags:    
News Summary - New cycle track will open next month

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.