ദേ​ശീ​യ​ദി​നാ​ഘോ​ഷം: ഷാ​ർ​ജ നാ​ഷ​ന​ൽ പാ​ർ​ക്ക്​ അ​ട​ച്ചു

ഷാ​ർ​ജ: യു.​എ.​ഇ​യു​ടെ 52ാമ​ത്​ ദേ​ശീ​യ​ദി​ന പ​രി​പാ​ടി​ക​ളു​ടെ മു​ന്നൊ​രു​ക്ക​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ഷാ​ർ​ജ നാ​ഷ​ന​ൽ പാ​ർ​ക്ക്​ അ​ട​ച്ചു. ന​വം​ബ​ർ ആ​റി​നാ​ണ്​ പാ​ർ​ക്ക്​ അ​ട​ച്ച​ത്. ഈ ​മാ​സം 28ന്​ ​ന​ട​ക്കു​ന്ന ആ​ഘോ​ഷ​ങ്ങ​ൾ​ക്കാ​യി പാ​ർ​ക്ക്​ വീ​ണ്ടും തു​റ​ക്കും. യു.​എ.​ഇ ദേ​ശീ​യ​ദി​ന ആ​ഘോ​ഷ​ങ്ങ​ൾ​ക്കാ​യി രൂ​പ​വ​ത്​​ക​രി​ച്ച ഉ​ന്ന​ത​ത​ല സ​മി​തി സം​ഘ​ടി​പ്പി​ക്കു​ന്ന ദേ​ശീ​യ​ദി​ന ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ കാ​ണാ​ൻ ഷാ​ർ​ജ നാ​ഷ​ന​ൽ പാ​ർ​ക്ക്​ സ​ന്ദ​ർ​ശി​ക്കാ​മെ​ന്ന്​ താ​മ​സ​ക്കാ​രോ​ടും പൗ​ര​ൻ​മാ​രോ​ടും ഷാ​ർ​ജ മു​നി​സി​പ്പാ​ലി​റ്റി അ​റി​യി​ച്ചു. സ​ന്ദ​ർ​ശ​ക​ർ​ക്കാ​യി പ്ര​ത്യേ​ക മ​ത്സ​ര​പ​രി​പാ​ടി​ക​ൾ, ആ​ർ​ട്ട്​ വ​ർ​ക്​​ഷോ​പ്പു​ക​ൾ, പ്ര​മു​ഖ​ർ അ​വ​ത​രി​പ്പി​ക്കു​ന്ന നൃ​ത്ത​ങ്ങ​ൾ, ദേ​ശീ​യ​ഗാ​ന​ങ്ങ​ൾ, നാ​ട​ക​ങ്ങ​ൾ എ​ന്നി​വ​യാ​ണ്​ ദേ​ശീ​യ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച്​ പാ​ർ​ക്കി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. 

Tags:    
News Summary - National Day Proclamation: Sharjah National Park Closed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.