നാദാപുരം പ്രീമിയർ ലീഗ് സെവൻസ് ഫുട്ബാൾ ടൂർണമെൻറിലെ ചാമ്പ്യൻമാർ ട്രോഫിയുമായി
ദുബൈ: ദുബൈ കെ.എം.സി.സി നാദാപുരം മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച കടോളി കുഞ്ഞബ്ദുല്ല ഹാജി സ്മാരക ട്രോഫിക്കും എസ്.കെ. റഫീക്ക് റണ്ണേഴ്സ് അപ്പിനും വേണ്ടിയുള്ള മൂന്നാമത് നാദാപുരം പ്രീമിയർ ലീഗ് സെവൻസ് ഫുട്ബാൾ ടൂർണമെൻറിൽ ടീം ടോപോസ് ജേതാക്കളായി. ഫൈനലിൽ വിബ്ജിയോർ എഫ്.സി ടീമിനെ എതിരില്ലാതെ ഒരു ഗോളിനാണ് തോൽപ്പിച്ചത്. കടോളി എഫ്.സി മൂന്നാംസ്ഥാനം നേടി. ഡിജിറ്റൽ മൂൺ എഫ്.സിയിലെ അബൂ താഹിർ ടോപ് സ്കോററായി. ടോപോസ് ടീമിലെ അശ്വിൻ മികച്ച ഗോൾ കീപ്പറായി.
ദുബൈ കെ.എം.സി.സി സംസ്ഥാന ഭാരവാഹികളായ ഇബ്രാഹിം എളേറ്റിൽ, അഡ്വ. ഇബ്രാഹിം ഖലീൽ, എൻ.കെ. ഇബ്രാഹിം, ഹസൻ ചാലിൽ, ജില്ല ഭാരവാഹികളായ ഇസ്മായിൽ ഏറാമല, കെ.പി. മുഹമ്മദ്, എം.പി. അഷ്റഫ്, മൂസ കൊയമ്പ്രം, മണ്ഡലം ഭാരവാഹികളായ അഷ്റഫ് പറമ്പത്ത്, സൈനുദ്ദീൻ വി.വി, അബ്ദുല്ല എടച്ചേരി, നാമത്ത് ഹമീദ്, വി.എ. റഹീം, യൂസുഫ് കല്ലിൽ, ബഷീർ തട്ടാറത്ത്, ജമാൽ പി.കെ, നൗഷാദ് വാണിമേൽ എന്നിവർ ട്രോഫികളും മെഡലുകളും സമ്മാനിച്ചു. സാമൂഹിക പ്രവർത്തകൻ അഷ്റഫ് താമരശ്ശേരി ഉദ്ഘാടനം ചെയ്തു. പ്രോഗ്രാം കമ്മിറ്റി ചെയർമാൻ സുഫൈദ് ഇരിങ്ങണ്ണൂർ അധ്യക്ഷത വഹിച്ചു. ജനറൽ കൺവീനർ ശരീഫ് ടി.ടി. വാണിമേൽ സ്വാഗതവും നിസാർ ഇല്ലത്ത് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.