നാദാപുരം പ്രീമിയർ ലീഗ് ക്രിക്കറ്റ് ടൂർണമെന്റിന്റെ ജഴ്സി പ്രകാശനം അൽ ഇർഷാദ് ഗ്രൂപ് ചെയർമാനും എം.ഡിയുമായ യൂനുസ് ഹസ്സൻ നിർവഹിക്കുന്നു
റാസൽഖൈമ: നാദാപുരം പ്രീമിയർ ലീഗ് ക്രിക്കറ്റ് ടൂർണമെന്റ് ഞായറാഴ്ച റാസൽഖൈമ കിക്ക് സ്പോർട്സിൽ നടക്കും. ടൈറ്റാൻസ്, സൂപ്പർ കിങ്സ്, ചലഞ്ചേഴ്സ്, കാപിറ്റൽസ്, വാരിയേഴ്സ്, നൈറ്റ് റൈഡേഴ്സ് എന്നീ ടീമുകളാണ് ഏറ്റുമുട്ടുന്നത്. രാവിലെ 10 മുതൽ രാത്രി എട്ടുവരെ ഗ്രൂപ് മത്സരങ്ങളും രാത്രി ഒമ്പതിന് ഫൈനൽ റൗണ്ട് മത്സരങ്ങളും നടക്കും. നടൻ ദിനേശ് പ്രഭാകർ സമ്മാനങ്ങൾ വിതരണം ചെയ്യും. ജഴ്സി പ്രകാശനം ബർദുബൈ ഫുഡ്ബാൾ റസ്റ്റാറന്റിൽ അൽ ഇർഷാദ് ഗ്രൂപ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ യൂനുസ് ഹസ്സൻ, കമ്മിറ്റി ഭാരവാഹികളായ റഹീം തേങ്ങോത്ത്, ടി.എച്ച്. ഷാജഹാൻ, സിജാദ് എന്നിവർക്ക് നൽകി നിർവഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.