ദുബൈ: നാട്ടുകാരുടെ സൗഹൃദം പങ്കുവെക്കാനും പ്രവാസലോകത്ത് നഷ്ടപ്പെട്ടുപോകുന്ന ബന ്ധങ്ങൾ കൂട്ടി ചേർക്കാനും തളിപ്പറമ്പ നഗര സഭയിലെ ലീഗ് പ്രവർത്തകരുടെ തളിപ്പറമ്പ നാ ട്ടൊരുമ 2019 നടന്നു. പരസ്പരം സ്നേഹങ്ങളും വിശേഷങ്ങളും പങ്കിടാൻ സദസ്സ് അവസരമൊരുക്കി. ഏപ്രിലിൽ നടക്കുന്ന ലോകസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥി കെ. സുധാകരന് വേണ്ടിയുള്ള തെരഞ്ഞെടുപ്പ് കാമ്പയിനും സംഗമം തുടക്കം കുറിച്ചു. ലീഗ് പ്രവർത്തകരുടെയും ബന്ധപ്പെട്ടവരുടെയും കുടുംബങ്ങളിലെ മുഴുവൻ വോട്ടുകളും യുഡിഎഫിന് അനുകൂലമാക്കാനാണ് കാമ്പയൻ ലക്ഷ്യമാക്കുന്നത്.
ഗാന്ധി സിദ്ദീഖിെൻറ അദ്ധ്യക്ഷതയിൽ ഒ.മൊയ്തു സംഗമം ഉൽഘാടനം ചെയ്തു. താഹിറലി സ്വാഗതവും സഈദ് നന്ദിയും പറഞ്ഞു. ന്യൂസിലാൻറിൽ മരണപ്പെട്ടവർക്ക് വേണ്ടിയുള്ള പ്രാർത്ഥനക്ക് എൻ.യു. ഉമ്മർക്കുട്ടി നേതൃത്വം നൽകി. ഇഖ്ബാൽ കുപ്പം, ഷബീർ കെ.കെ., എം.പി. അമീർ, അനസ് കെ.എസ്, മൊയ്തീൻ കുട്ടി സി.പി.യു, സാജിദ് എന്നിവർ സംഗമത്തിന് നേതൃത്വം നൽകി. നൂറോളം പേർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.