ദുബൈ: മുറ്റത്തെ മുരിങ്ങമരവും വാഴയും പ്ലാവുമെല്ലാം കടയോടെ വെട്ടിക്കളഞ്ഞ് കടയിൽനിന്ന് ഭക്ഷണവും അതിനുശേഷം ആശുപത്രിയിൽനിന്ന് മരുന്നും കഴിക്കുന്ന മലയാളിക്ക് ആഫ്രിക്കൻ ഭൂഖണ്ഡത്തിൽനിന്ന് ഒരു തിരുത്ത്. പ്രകൃതിയിലേക്ക് തിരിഞ്ഞു നടക്കാൻ ഒാർമിപ്പിക്കുകയാണ് മൊസാംബീകിൽനിന്ന് വന്ന ഒരു പറ്റം വീട്ടമ്മമാർ. അവരുടെ കൈകളിലെ പാക്കറ്റിൽ ഒരു കുഞ്ഞ് ഇലയുടെ ചിത്രമുണ്ട്.
ഉള്ളിലെന്താണെന്ന് എഴുതിവെച്ചിട്ടുമുണ്ട്- മൊരിംഗ. മൊരിംഗ എന്നു പറയുന്നത് നമ്മുടെ സ്വന്തം മുരിങ്ങ തന്നെ. മുരിങ്ങയില ഉണക്കിപ്പൊടിച്ച് ചായയും ബിസ്ക്കറ്റും പലഹാരങ്ങളുമുണ്ടാക്കിയാണ് ദുബൈയിൽ ചൊവ്വാഴ്ച ആരംഭിച്ച മിഡിൽ ഇൗസ്റ്റ് ഒാർഗാനിക് ആൻഡ് നാച്വറൽ പ്രോഡക്ട് എക്സ്പോയിൽ പെങ്കടുക്കാൻ അവരെത്തിയത്. മൊസാംബീകിൽ അവർ മുരിങ്ങക്കായ ഉപയോഗിക്കാറില്ലത്രെ.
പക്ഷേ, അവിടെ താമസിക്കുന്ന ഇന്ത്യക്കാർ കായയും ഇലയും ഭക്ഷണത്തിനായി എടുക്കും. മുരിങ്ങയില ഉണക്കി ഉപയോഗിച്ചാണ് തദ്ദേശവാസികൾക്ക് ശീലം. ഭക്ഷണത്തിനു മാത്രമല്ല, കൈമരുന്നുകളായും സൗന്ദര്യവർധക വസ്തുക്കളായുമെല്ലാം മുരിങ്ങപ്പൊടി രൂപാന്തരപ്പെടുന്നു. അന്താരാഷ്ട്ര വിപണിയിൽ ഇടം തേടുകയാണ് ഇവരിപ്പോൾ. നേരത്തേ ദുബൈയിൽ നടന്ന ഹലാൽ ഉൽപന്ന വിപണനമേളയിൽ മലേഷ്യയിൽ നിന്നുള്ള സംരംഭകരും മുരിങ്ങപ്പൊടിയുമായി എത്തിയിരുന്നു.
വരൂ, ബാഒാബാബ് വിത്ത് കൊണ്ടുപോകൂ
ആഫ്രിക്കൻ സഫാരി കാഴ്ചകളിൽ ചപ്രത്തലയുമായി നിൽക്കുന്ന ഒരു കൂറ്റൻ മരം കാണാറില്ലേ, ബാഒാബാബ് എന്നാണതിനു പേർ. ബാഒാബാബിെൻറ വിത്തും കായും പരിചയപ്പെടുത്തുകയാണ് അംഗോളയിൽനിന്ന് വന്ന ലുഖീൻ ജി. ജോസ് എന്ന ചെറുപ്പക്കാരൻ. മേളയിലെ അംഗോള സ്റ്റാൾ സന്ദർശിക്കുന്നവർക്കെല്ലാം ഇൗ മരത്തിെൻറ മാഹാത്മ്യം മാത്രമല്ല, ഒരു വിത്തും കൈമാറുന്നുണ്ട് സൗജന്യമായി.
ഇന്ത്യക്കാർക്ക് ആര്യവേപ്പും ആൽമരവുംപോലെ പ്രിയപ്പെട്ടതാണ് അവർക്ക് ഇൗ മരം. ബാഒാബാബിെൻറ വലിയ കായ പൊട്ടിച്ചാൽ അതിനുള്ളിൽ രുചികരമായ വിത്തുണ്ടാവും. കഴിച്ചശേഷം ഉള്ളിലെ കുരു എവിടെയെങ്കിലും ഇേട്ടച്ചുപോയാലും ഏതു കാലാവസ്ഥയിലും തഴച്ചുവളരുമെന്ന് ലുഖീനിെൻറ സാക്ഷ്യപത്രം. അംഗോളയിലെ വിശേഷപ്പെട്ട കാപ്പിയും തേനുമാണ് മേള മുഖേന വിപണിയിലെത്തിക്കാൻ ശ്രമിക്കുന്നത്.
മണിപ്പൂരിൽനിന്ന് മുളക് രാജനും പൈനാപ്പിൾ റാണിയും
ഇന്ത്യൻ കാർഷിക-ഒൗഷധ ഉൽപന്നങ്ങൾ വിദേശ സാേങ്കതികവിദ്യ ഉപയോഗപ്പെടുത്തി ആകർഷകമായ പാക്കറ്റുകളിലാക്കി വിപണയിലെത്തിക്കുന്ന നിരവധി സംരംഭകർ ഇക്കുറിയും മേളയിലുണ്ട്. എന്നാൽ, ഇന്ത്യയിൽനിന്നു നേരിട്ടുവന്ന മണിപ്പൂർ ഒാർഗാനിക് മിഷൻ ഏജൻസിയുടെ ഉൽപന്നങ്ങളാണ് കാര്യമായി കാണികളുടെ കണ്ണിലുടക്കുന്നത്.
മണിപ്പൂരിലെ മധുരമേറിയ പൈനാപ്പിളാണ് പ്രദർശിപ്പിക്കുന്ന ഇനങ്ങളിലൊന്ന്. ക്വീൻ എന്നാണ് പൈനാപ്പിളിനു പേരെങ്കിൽ ചുവന്നു തുടുത്ത മുളക് കിങ് ചില്ലിയാണ്. നാദിയ എന്ന ഇനത്തിലെ ചേമ്പിെൻറ വലുപ്പമുള്ള ഇഞ്ചിയും മണിപ്പൂരിൽനിന്ന് കടൽ കടന്നെത്തിയിരിക്കുന്നു. പൈനാപ്പിൾ സംസ്കരിച്ച ഉൽപന്നങ്ങൾ മണിപ്പൂർ സംഘം തയാറാക്കുന്നുണ്ട്.
ഇറാൻ, യു.കെ, അമേരിക്ക, തുർക്കി, മെറോക്കോ തുടങ്ങി വിവിധ രാജ്യങ്ങളിൽനിന്നുള്ള ജൈവ പ്രകൃതി ഉൽപന്നങ്ങൾ പ്രദർശിപ്പിക്കുന്ന മേള കാലാവസ്ഥമാറ്റ-പരിസ്ഥിതി മന്ത്രാലയത്തിെൻറ രക്ഷാകർതൃത്വത്തിലാണ് നടക്കുന്നത്. വ്യാഴാഴ്ച സമാപിക്കും.
സ്യൂട്ട്കേസിൽ ഒരു പച്ചക്കറിത്തോട്ടം
പണ്ട് ഗൾഫിൽനിന്ന് പോകുന്നവർ കൊണ്ടുപോകുന്ന വലിയ സ്യൂട്ട്കേസിനേക്കാൾ അൽപം കൂടി വലിയ ഒരു പെട്ടി, അതിനുള്ളിൽ കായ്ച്ചു നിൽക്കുന്നു തക്കാളിയും മുളകും ചീരയും മറ്റു പച്ചക്കറികളുമെല്ലാം. ഒരു സെൻറ് പോലും പറമ്പില്ലാത്തവർക്ക് വീട്ടുവരാന്തയിൽപോലും വേണമെങ്കിൽ സെറ്റു ചെയ്യാവുന്ന വെജിപോഡ് മേളയിലെ പുതുമയാണ്.
സൂര്യപ്രകാശവും മഴയുമെല്ലാം ഏൽക്കുന്നഅതേസമയം എല്ലാത്തിൽനിന്നും സുരക്ഷയും നൽകുന്ന സുതാര്യമായ മൂടിയുണ്ട് ഇൗ പെട്ടിത്തോട്ടത്തിന്. മണ്ണു നിറച്ച് വിത്തുവിതക്കുകയേ വേണ്ടു, വെള്ളമൊഴിപ്പുപോലും ദിവസേന വേണ്ടതില്ല. 80 ശതമാനം ജലസേചനം ലാഭിക്കാം എന്നതാണ് ഒരു പ്രത്യേകത. വീടു മാറുന്നുവെന്നിരിക്കെട്ട, േതാട്ടം നിങ്ങൾ പോകുന്നിടത്തേക്ക് കൊണ്ടുപോകാൻ കഴിയുന്ന ചക്രമുള്ള സ്റ്റാൻഡുമുണ്ട്. 20 കിലോ ഭാരമുണ്ട് ഇൗ പെട്ടിക്ക്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.