യു.എ.ഇയിൽ ആരാധനാലയങ്ങൾ അടച്ചു

അബൂദബി: യു.എ.ഇയിലെ മുസ്​ലീം പള്ളികളും ​ക്രിസ്​ത്യൻ പള്ളികളും അമ്പലങ്ങളും ഉൾപെടെ എല്ലാ ആരാധനാലയങ്ങളും നാലാഴ്​ചത്തേക്ക്​ അടച്ചിടാൻ തീരുമാനം.

കോവിഡ്​ വൈറസ്​ മുൻകരുതലി​​െൻറ ഭാഗമായാണ്​ നാഷനൽ അതോറിറ്റി ഫോർ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്​റ്റേഴ്‌സ് മാനേജ്‌മ​െൻറും ജനറൽ അതോറിറ്റി ഫോർ ഇസ്​ലാമിക് അഫയേഴ്സ് ആൻഡ് എൻഡോവ്മ​െൻറും തീരുമാനിച്ചത്​. എമിറേറ്റ്‌സ് കൗൺസിൽ ഫോർ ലീഗൽ ഫത്​വയുടെ മതകാര്യ വിധിയും അനുസരിച്ചാണ് തീരുമാനം.

News Summary - mosque's are closed in uae

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.