അജ്മാന്‍ : ഒരു മാസം മുൻപ് അജ്മാനില്‍ നിന്ന് കാണാതായ മലയാളി യുവാവിനെ തേടി പിതാവ് യു.എ.ഇ യില്‍ എത്തി. അജ്മാനിലെ ട്രാവല്‍സില്‍ ജോലി ചെയ്തിരുന്ന കൊടുങ്ങല്ലൂര്‍ അഴീകോട് സ്വദേശി ശ്രീകുമാറിനെയാണ് കഴിഞ്ഞ ഏപ്രില്‍ പന്ത്രണ്ടിന് താമസ സ്ഥലത്ത് നിന്ന് കാണാതായത്.
പന്ത്രണ്ടിന് ജോലിക്ക് എത്താതിരുന്നതിനെ തുടര്‍ന്ന് ട്രാവല്‍സുകാര്‍ അന്വേഷിച്ചപ്പോള്‍ രാവിലെ കുളിക്കാനായി ബാത്ത് റൂമില്‍ കയറിയത് കണ്ടതായാണ് ഒപ്പം താമസിക്കുന്നവര്‍ പറഞ്ഞത്. ഒരു മാസത്തോളമായി ഒരു വിവരവുമില്ലാത്തതിനെ തുടര്‍ന്ന് പിതാവ് നീലാംബരന്‍ മെയ് ഒന്‍പതിന് വിസിറ്റ് വിസയില്‍ യു.എ. ഇ യില്‍ എത്തുകയായിരുന്നു. പിതാവ് എത്തിയ ശേഷമാണ് പൊലീസില്‍ പരാതി നല്‍കിയത്. ഇതിന്‍റെ അടിസ്ഥാനത്തില്‍ അന്വേഷണം നടക്കുന്നതായാണ് ലഭിക്കുന്ന വിവരം.
ശ്രീകുമാറിന് ഭാര്യയും ഒരു മകനുമുണ്ട്. യു.എ.ഇ യിലെത്തിയ നീലാംബരന്‍ ശ്രീകുമാറിെൻറ സുഹൃത്തുക്കള്‍, പോകാന്‍ സാധ്യതയുള്ള സ്ഥലങ്ങള്‍ എന്നിവ കേന്ദ്രീകരിച്ച് അന്വേഷിച്ചെങ്കിലും ഫലവുമുണ്ടായില്ല. തനിക്ക് ഗള്‍ഫില്‍ വലിയ പരിചയമില്ലാത്തതിനാല്‍ കൂടുതല്‍ അന്വേഷണങ്ങള്‍ക്ക് കഴിഞ്ഞിട്ടില്ലെന്നും പൊലീസിെൻറ അന്വേഷണത്തിലാണ് പ്രതീക്ഷയെന്നും നീലാംബരന്‍ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.