ദുബൈ: മെട്രോയിൽ യാത്ര ചെയ്യുന്നവർക്ക് സൗജന്യ നിരക്കിൽ ബുർജ് ഖലീഫ സന്ദർശിക്കാൻ അവസരം. റോഡ്സ് ആൻറ് ട്രാൻസ്പോർട്ട് അതോറിറ്റിയുമായി ചേർന്നാണ് ഇൗ വാഗ്ദാനം നൽകുന്നത്. തെരഞ്ഞെടുത്ത സ്റ്റേഷനുകളിൽ നിന്ന് യാത്രക്കാർക്ക് ഡിസ്ക്കൗണ്ട് പാസുകൾ വാങ്ങാം. മൊദേഷ് േവൾഡ് സന്ദർശിക്കാനും ഒരു ദിവസം മുഴുവൻ ബുർജ് ഖലീഫക്ക് മുകളിൽ ചെലവഴിക്കാനും 75 ദിർഹം മാത്രം നൽകിയാൽ മതിയാവും. കൂടുതൽ വിവരങ്ങൾ ബുർജ് ഖലീഫയുടെ വെബ്സൈറ്റിൽ ലഭ്യമാണ്. ലെവൽ 124,125 എന്നിവയും 112 ലെ മൊദേഷ് േവൾഡും സന്ദർശിക്കാനുള്ള അവസരമാണ് നൽകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.