അബൂദബി: യു.എ.ഇ വിപണിയിൽനിന്ന് ആസ്ട്രേലിയൻ തണ്ണിമത്തൻ (ആസ്ട്രേലിയൻ റോക് മെലൺ) പിൻവലിക്കാൻ കാലാവസ്ഥ വ്യതിയാന^പരിസ്ഥിതി മന്ത്രാലയം തീരുമാനിച്ചു. ആസ്ട്രേലിയൻ തണ്ണിമത്തൻ ലിസ്റ്റേറിയ ബാക്ടീരിയ കാരണം വിഷമയമാണെന്ന അന്താരാഷ്ട്ര മാധ്യമങ്ങളുടെ റിപ്പോർട്ടുകൾ അടിസ്ഥാനമാക്കിയാണ് നടപടിയെന്ന് മന്ത്രാലയത്തിലെ ഭക്ഷ്യ സുരക്ഷ ഡയറക്ടർ മാജ്ദ് ആൽ ഹെർബാവി അറിയിച്ചു. ബന്ധപ്പെട്ട അതോറിറ്റികളുമായി ഏകോപനം നടത്തി ഭക്ഷസുരക്ഷ ഉറപ്പാക്കുന്നതിൽ മന്ത്രലയത്തിനുള്ള പ്രതിബദ്ധത പ്രതിഫലിപ്പിക്കുന്നതാണ് തീരുമാനം.
അബൂദബി ഭക്ഷ്യനിയന്ത്രണ അതോറിറ്റി, ദുബൈ, ഷാർജ, അജ്മാൻ, ഉമ്മുൽ ഖുവൈൻ, റാസൽഖൈമ, ഫുജൈറ എമിറേറ്റുകളിെല നഗഭസഭ അതോറിറ്റികൾ എന്നിവയുമായി ചേർന്ന് തീരുമാനം നടപ്പിലാക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ മന്ത്രാലയം വിപണികളിൽ നിരീക്ഷണം നടത്തും. ആസ്ട്രേലിയൻ തണ്ണിമത്തൻ രാജ്യത്തേക്ക് കടത്തിവിടാതിരിക്കാൻ അതിർത്തി ചെക്പോസ്റ്റുകളിൽ നിർദേശം നൽകിയതായും മാജ്ദ് ആൽ ഹെർബാവി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.