അബൂദബി: ഇന്ത്യൻ സ്ഥാനപതി നവ്ദീപ് സിങ് സൂരിയും യു.എ.ഇ ചേംബർ ഒാഫ് കോമേഴ്സ് ഫെഡറേഷൻ ചെയർമാനും അബൂദബി ചേംബർ ഒാഫ് കോമേഴ്സ് ഡയറക്ടർ ബോർഡ് ചെയർമാനുമായ മുഹമ്മദ് ഥാനി മുർശിദ് ആൽ റുമൈതിയും ചർച്ച നടത്തി. യു.എ.ഇയിലെയും ഇന്ത്യയിലെയും സ്വകാര്യ മേഖല കമ്പനികളിലെ സാമ്പത്തിക-നിക്ഷേപ സഹകരണം വർധിപ്പിക്കുന്നത് സംബന്ധിച്ചായിരുന്നു ചർച്ച. ഇന്ത്യ യു.എ.ഇയുടെയും അബൂദബിയുടെയും പ്രധാന വ്യാപാര പങ്കാളിയാണെന്ന് മുഹമ്മദ് ഥാനി മുർശിദ് ആൽ റുമൈതി ചർച്ചയിൽ അഭിപ്രായപ്പെട്ടു.
ഭാവിയിൽ പുതിയ മേഖലകളിൽ യു.എ.ഇ കമ്പനികളുടെ സഹകരണം വിപുലപ്പെടുത്താനും അവസരങ്ങൾ ചർച്ച ചെയ്യാനും നിരവധി വ്യാപാര^സാമ്പത്തിക പ്രതിനിധി സംഘങ്ങൾ യു.എ.ഇ സന്ദർശിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യൻ വിപണിയിൽ യു.എ.ഇ കമ്പനികളും ബിസിനസുകാരും സാന്നിധ്യവും നിക്ഷേപവും വർധിപ്പിക്കണമെന്ന് സൂരി പറഞ്ഞു. അബൂദബി ചേംബർ ഡയറക്ടർ ജനറൽ മുഹമ്മദ് ഹിലാൽ ആൽ മുഹൈരി, ഇന്ത്യൻ എംബസി ഫസ്റ്റ് സെക്രട്ടറി ദിനേശ് കുമാർ എന്നിവരും സന്നിഹിതരായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.