മണ്ണാർക്കാട് സ്വദേശി അബൂദബിയിൽ നിര്യാതനായി

അബൂദബി: തലച്ചോറിലേക്ക് രക്തസ്രാവം ഉണ്ടായതിനെ തുടർന്ന് ചികിത്സയിലായിരുന്ന മണ്ണാർക്കാട് സ്വദേശി അബൂദബിയിൽ നിര്യാതനായി. മണ്ണാര്‍കാട് തച്ചനാട്ടുകര നാട്ടുകല്‍ പാറമ്മല്‍ പാറക്കല്ലില്‍ അബ്ദുല്‍റഹ്മാനാണ്​ (32) മരിച്ചത്. ദിവസങ്ങളായി അബൂദബി ശൈഖ് ഖലീഫ മെഡിക്കല്‍ സിറ്റിയില്‍ ചികിത്സയിലായിരുന്നു.

പരേതനായ മൊയ്തീന്‍കലംപറമ്പില്‍ കുഞ്ഞാത്തു ദമ്പതികളുടെ മകനാണ്. സഹോദരങ്ങൾ: സെയ്തലവി (അബൂദബി), ഹനീഫ (സലാല), മന്‍സൂര്‍(ദുബൈ), ശംസുദ്ദീന്‍, അബ്ദുല്‍ റസാഖ്, ഖദീജ മസ്ഹൂദ്. അബൂദബി കെ.എം.സി.സി സംസ്ഥാന കമ്മിറ്റി സെക്രട്ടറി മജീദ് അണ്ണാന്‍തൊടി, റഷീദ് പട്ടാമ്പി എന്നിവരുടെ നേതൃത്വത്തില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കും

Tags:    
News Summary - mannarkadu native died in abudabi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.