അബൂദബി: അബൂദബി മലയാളി സമാജം മഹാത്മാഗാന്ധിയുടെ ജന്മദിനം ആഘോഷിച്ചു. വൈസ് പ്രസിഡൻറ് അഹദ് വെട്ടൂര്‍ അധ്യക്ഷത വഹിച്ചു.
ജനറൽ സെക്രട്ടറി നിബു സാം ഫിലിപ്പ് മുഖ്യ പ്രഭാഷണം നടത്തി. ജീവിതം കൊണ്ടും പെരുമാറ്റം കൊണ്ടും എതിരാളികളെ പോലും തന്നിലേക്ക് ആകര്‍ഷിക്കാന്‍ കഴിഞ്ഞതുകൊണ്ടാണ് ചരിത്രത്തില്‍ ഗാന്ധിയുഗം എന്ന് രേഖപ്പെടുത്തിയിരിക്കുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
മുന്‍ സമാജം പ്രസിഡൻറ് വക്കം ജയലാല്‍, ജനറൽ സെക്രട്ടറി എ.എം. അന്‍സാര്‍, ബിജു മതുമ്മല്‍, കൃഷ്ണലാല്‍, ഉമ്മര്‍ നാലകത്ത്, സുനീര്‍ ഷൊര്‍ണൂര്‍, സജിത്കുമാര്‍, അനീഷ് ബാലകൃഷ്ണന്, ജെറിന് കുര്യന് ജേക്കബ്, ഷാജികുമാര്‍ എന്നിവര്‍ നേതൃത്വം നല്കി. തുടര്‍ന്ന് പുഷ്പാര്‍ച്ചന നടത്തി. ഗാന്ധിജയന്തി വാരം ആഘോഷിക്കുന്നതിെൻറ ഭാഗമായി സമാജം കുട്ടികള്‍ക്ക് ‘നിങ്ങളറിയുന്ന ഗാന്ധിജി’ വിഷയത്തിൽ ചിത്രരചന മത്സരവും ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തെ ആസ്പദമാക്കി ക്വിസ് മത്സരവും നടത്തുമെന്ന് സമാജം സാഹിത്യ വിഭാഗം സെക്രട്ടറി അനീഷ് ബാലകൃഷ്ണന് അറി
യിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.