ചെറിയമുണ്ടം സ്വദേശി അൽഐനിൽ നിര്യാതനായി

അൽഐൻ: മലപ്പുറം ചെറിയമുണ്ടം ബംഗ്ലാംകുന്ന് സ്വദേശിയും ഇപ്പോൾ മച്ചിങ്ങപ്പാറ താമസക്കാരനുമായ ചോലക്കര ചെപ്പാല സുനീർ (42) ഹൃദയാഘാതം മൂലം അൽഐനി​ലെ തവാം ആശുപത്രിയിൽ നിര്യാതനായി. അജ്മാനിൽ നൂറൽ അൽഷിഫാ ക്ലിനിക്, ക്യൂക് എക്സ്പ്രസ് ബിസിനസ് സൊല്യൂഷൻ എന്നീ വ്യാപാരസ്ഥാപനങ്ങൾ നടത്തി വരികയായിരുന്നു.

പിതാവ്: കുഞ്ഞിമുഹമ്മദ്​. മാതാവ്: മാറിയക്കുട്ടി. ഭാര്യ: സമീറ കൊട്ടേക്കാട്ടിൽ. മക്കൾ: സെൻഹ, സെൻസ, ഷെഹ്മിൻ. സഹോദരങ്ങളായ സുഹൈബും സുഹൈലും അൽഐനിലുണ്ട്. നടപടി ക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം വ്യാഴാഴ്ച രാത്രി നാട്ടിലേക്ക് കൊണ്ടുപോകുമെന്നും വെള്ളിയാഴ്ച സ്വദേശത്ത് ഖബറടക്കുമെന്നും ബന്ധുക്കൾ അറിയിച്ചു. 

Tags:    
News Summary - malappuram native died in UAE

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.