ലൈറ്റ് വെയിറ്റ് ജ്വല്ലറി ബ്രാൻഡായ മഹാരാജ ഗോൾഡ് ആൻഡ് ഡയമണ്ട്സിന്റെ പതിനേഴാമത്തെ ഷോറൂം ഷാർജ ബുത്തീന നെസ്റ്റോയിൽ മഹാരാജ മാനേജിങ് ഡയറക്ടർമാരായ റഫീഖ്, തസ്നി റഫീഖ് എന്നിവർ ഉദ്ഘാടനം ചെയ്യുന്നു
ഷാർജ: ലൈറ്റ് വെയിറ്റ് ജ്വല്ലറി ബ്രാൻഡായ മഹാരാജ ഗോൾഡ് ആൻഡ് ഡയമണ്ട്സിന്റെ പതിനേഴാമത്തെ ഷോറൂം ഷാർജ ബുത്തീന നെസ്റ്റോയിൽ തുറന്നു. മഹാരാജ മാനേജിങ് ഡയറക്ടർമാരായ റഫീഖും തസ്നി റഫീഖും ഉദ്ഘാടനം നിർവഹിച്ചു. ആർ.ജെ. അക്ഷയ് ഉത്തമൻ, അക്സ ജോസും എന്നിവർ വിശിഷ്ടാതിഥികളായിരുന്നു.
നിരവധി ഓഫറുകളുമായാണ് മഹാരാജ ജ്വല്ലറി ആരംഭിച്ചത്. സീറോ മേക്കിംഗ് ചാർജ്, ഡയമണ്ട് ആഭരണങ്ങൾക്ക് 75 ശതമാനം ഓഫർ, 200 ദിർഹം മുതൽ ലഭ്യമാകുന്ന നിരവധി ആഭരണങ്ങൾ ലഭ്യമാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ 20ലേറെ ബ്രാഞ്ചുകളുള്ള ജ്വല്ലറി ഖത്തർ, ദുബൈ കറാമ, കണ്ണൂർ എന്നിവിടങ്ങളിൽ ഉടൻ പ്രവർത്തനം ആരംഭിക്കും. ഏറ്റവും കുറഞ്ഞ പണിക്കൂലിയിൽ ലൈറ്റ് വെയ്റ്റ് ആഭരണങ്ങളാണ് മഹാരാജയുടെ പ്രത്യേകത.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.