മൊയ്തു മക്കിയാട്, റഹ്നാസ് യാസിൻ, അൻവർ
ദുബൈ: കെ.എം.സി.സി വയനാട് ജില്ല കമ്മിറ്റി മൊയ്തു മക്കിയാട്(പ്രസി.), റഹ്നാസ് യാസിൻ(ജന. സെക്ര.), എൻ.സി. അൻവർ ബത്തേരി(ട്രഷ.) എന്നിവരുടെ നേതൃത്വത്തിൽ നിലവിൽ വന്നു.
എം. അബ്ദുൽ സത്താർ , അൻവർ മൂലവയൽ, ജാഫർ അവറാൻ ഇടവക, റഫീക്ക് മുട്ടിൽ എന്നിവരെ വൈസ് പ്രസിഡന്റുമാരായും അബ്ദുൽ കബീർ മഞ്ചേരി, സത്താർ കുരിക്കൾ, കെ.വി. ഫൈസൽ , ഷാനിഫ് ബാഖവി എന്നിവരെ സെക്രട്ടറിമാരായും തെരഞ്ഞെടുത്തു. അഷറഫ് ഓടത്തോടിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം മുസ്ലിംലീഗ് ജില്ല പ്രസിഡന്റ് കെ.കെ. അഹമ്മദ് ഹാജി ഉദ്ഘാടനം ചെയ്തു. റിട്ടേണിങ് ഓഫിസർ റയീസ് തലശ്ശേരി, മജീദ് മണിയോടൻ എന്നിവർ സംസാരിച്ചു. സ്റ്റേറ്റ് കൗൺസിലർമാരായി മജീദ് മണിയോടൻ, അഷറഫ് ഓടത്തോട്, ബഷീർ പെരിഞ്ചോല എന്നിവരെ തെരഞ്ഞെടുത്തു. മൊയ്തു മക്കിയാട് സ്വാഗതവും രഹനാസ് യാസീൻ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.