ഷാർജ: ഖോർഫക്കാൻ തീരത്ത് മൂന്നാമത് സാംസ്കാരികോത്സവത്തിന് ആവേശകരമായ കൊടിയേറ്റം. ഷാർജ സാംസ്കാരിക വകുപ്പ് സംഘടിപ്പിക്കുന്ന ഉത്സവത്തിൽ വൈവിധ്യമാർന്ന കലാ^സാംസ്കാരിക പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്. പവിഴവും മുത്തും വാരി ജീവിച്ച ഖോർഫക്കാൻ ജനതയുടെ പഴയ കാലം പറയുന്ന അൽ ഗഫ്ഫാൽ എന്ന സംഗീത നൃത്തനാടകം രാജ്യത്തിെൻറ മനോഹര പാരമ്പര്യത്തെയും പൈതൃകത്തെയും വരച്ചിടുന്നതിനൊപ്പം പുതുതലമുറക്കും പ്രവാസികൾക്കും മികച്ച വിജ്ഞാന വിരുന്നുമായി. ഹുമൈദ് ഫാരിസ് എഴുതി സംവിധാനം ചെയ്ത പരിപാടി മുഹമ്മദ് അൽ സുവൈജിയാണ് അരങ്ങിലെത്തിച്ചത്.
ലബനീസ് നാടോടി നൃത്തമായ ദബ്കേ, കുട്ടികൾക്കായി ദുബൈ പബ്ലിക് തിയറ്റർ ഒരുക്കിയ ഗാർഡൻ ഒഫ് ഗുഡ് നാടകം എന്നിവയും ഏറെ മികച്ചതായി. സായിദ് വർഷാചരണത്തോടനുബന്ധിച്ച് സ്വർണ വർണം െകാണ്ട് ശൈഖ് സായിദ് ചിത്രങ്ങളുടെ രചനാ മത്സരവും ഒരുക്കി. സലീം അൽ മുത്തവ പള്ളിയുടെ ചരിത്രം വിവരിക്കുന്ന പ്രത്യേക ഡോക്യുമെൻററിയുടെ പ്രദർശനവുമുണ്ടായി. ഭരണാധികാരി കാര്യാലയത്തിലെ ഉപാധ്യക്ഷൻ ശൈഖ് സഇൗദ് ബിൻ സഖർ അൽ ഖാസിമി. ഖോർഫക്കാൻ നഗരസഭാ കൗൺസിൽ ചെയർമാൻ ഡോ.റാഷിദ് ഖമീസ് അൽ നഖ്ബി, സാംസ്കാരിക വകുപ്പിലെ മുഹമ്മദ് അൽ സുവൈജ്മിദിർ,റാശിദ് അൽ അമീറി തുടങ്ങിയവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.