അബൂദബി: യെമനില്‍ രക്തസാക്ഷിയായ സൈനികന്‍ ഖാലിദ് അലി ഗരീബ് ആല്‍ ബലൂഷിയുടെ (36) മൃതദേഹം ഖബറടക്കി. ശനിയാഴ്ച ഉച്ചക്ക് ശേഷം ദുബൈ അല്‍ ഖിസൈസ് ഖബര്‍സ്ഥാനിലാണ് ഖബറടക്കം നടന്നത്. അല്‍ വര്‍ഖ പള്ളിയില്‍ നടന്ന മയ്യിത്ത് നമസ്കാരത്തില്‍ നിരവധി പേര്‍ പങ്കെടുത്തു.
അല്‍ വര്‍ഖ സ്വദേശിയായ ഖാലിദിന് അഞ്ച് മക്കളുണ്ട്. മോസയാണ് മൂത്ത മകള്‍. മന്‍സൂര്‍, താരിഖ്, നാസര്‍, ജാസിം എന്നിവരാണ് മറ്റു മക്കള്‍. ഒമ്പത് സഹോരന്മാരും ഏഴ് സഹോദരിമാരും ഖാലിദിനുണ്ട്.
യെമനില്‍ സൈനിക സേവനം അനുഷ്ടിക്കവേ കഴിഞ്ഞയാഴ്ച ഹൃദയാഘാതം കാരണം മരിച്ച നദീര്‍ മുബാറക് ഈസ സുലൈമാന്‍െറ അടുത്ത ബന്ധുവാണ് ഖാലിദ്. പത്ത് ദിവസം മുമ്പ് മാതാവിനെ ആശുപത്രിയില്‍ സന്ദര്‍ശിക്കാനത്തെിയപ്പോഴാണ് ഖാലിദിനെ അവസാനമായി കണ്ടതെന്ന് 42കാരനായ സഹോദരന്‍ റാശിദ് പറഞ്ഞു. മാതാവിന്‍െറ വിവരമറിയാന്‍ കഴിഞ്ഞ ദിവസവും ഖാലിദ് വിളിച്ചിരുന്നുവെന്നും റാശിദ് വ്യക്തമാക്കി. ഖാലിദിന്‍െറ മരണം കുടുംബത്തിന് വലിയ നടുക്കമുണ്ടാക്കിയതായി മറ്റൊരു സഹോദരനായ ഫാഹിദ് പറഞ്ഞു. വളരെ ദു$‘ഖത്തോടെയാണ് കുടുംബം ഈ വാര്‍ത്ത ശ്രവിച്ചത്. എല്ലാ സഹോദരങ്ങളെയും വളരെയധികം സ്നേഹിച്ചിരുന്ന വ്യക്തിയായിരുന്നു ഖാലിദ്. ദൈവം അദ്ദേഹത്തിന് സമാധാനം നല്‍കട്ടെയെന്ന് ഫാഹിദ് പ്രാര്‍ഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.