ഷാര്‍ജ: ഷാര്‍ജയുടെ ഉപനഗരമായ കല്‍ബയിലെ ഒന്‍പതാമത് പുഷ്പോത്സവത്തിന് ബുധനാഴ്ച വൈക ീട്ട് വര്‍ണ കുടങ്ങള്‍ നിവര്‍ന്നു. നാല് ദിവസം നീളുന്ന പൂക്കളുടെ ഉൽസവത്തില്‍ അതിമനോ ഹരമായ കാഴ്ച്ചകളാണ് സന്ദര്‍ശകരെ കാത്തിരിക്കുന്നത്. കല്‍ബ തീരത്തെ ഉദ്യാനമാണ് പലവര്‍ണ പൂഞ്ചേല അണിഞ്ഞിരിക്കുന്നത്. വൈകീട്ട് 5.00 മണിക്ക് തുടങ്ങുന്ന ഉത്സവം രാത്രി 10 വരെ ആസ്വദിക്കാം.
പല വര്ണത്തിലൂള്ള പൂവുകളെ വിവിധ ആകൃതികളില്‍ വിതാനിച്ച്, മധുവസന്തമാക്കി തീര്ത്തിരിക്കുകയാണിവിടെ. കണ്ടല്‍ കാടുകളെ തഴുകി വരുന്ന കുളിര്‍കാറ്റും പോക്ക് വെയില് പകരുന്ന ഇളം ചൂടും കടലല പാടുന്ന പാട്ടും കേട്ട് കുടുംബസമ്മേതം ആസ്വദിക്കാം പുഷ്പോത്സവം. നിരവധി പരിശീലന ശില്പശാലകളും സാംസ്കാരിക മത്സരങ്ങളും നടക്കുന്നുണ്ട്. കുട്ടികള്‍ക്കുള്ള നിരവധി വിനോദങ്ങളും ഒരുക്കിയിരിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.