Posted On
date_range Updated On
date_range ഇന്ത്യ-യു.എ.ഇ മന്ത്രിമാർ കൂടിക്കാഴ്ച നടത്തി
ദുബൈ: കേന്ദ്ര പ്രതിരോധ സഹമന്ത്രി അജയ് കെ. ഭട്ട് യു.എ.ഇ പ്രതിരോധ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. പ്രതിരോധരംഗത്ത് ഇന്ത്യയും-യു.എ.ഇയും തമ്മിലെ സഹകരണം കൂടുതൽ ശക്തമാക്കുന്നതിനെ കുറിച്ച് ഇരുവരും ചർച്ച നടത്തി. ദുബൈ എയര്ഷോ സന്ദര്ശിക്കുന്നതിനിടെയാണ് കേന്ദ്ര സഹമന്ത്രി യു.എ.ഇ മന്ത്രി മുഹമ്മദ് അല് ബൊവാര്ദിയുമായി കൂടിക്കാഴ്ച നടത്തിയത്. അടുത്തവര്ഷം നടക്കുന്ന സംയുക്ത സൈനികാഭ്യാസത്തെ കുറിച്ചും ചർച്ച ചെയ്തു. സഹമന്ത്രി എയർഷോയിലെ ഇന്ത്യ ഡിഫന്സ് പവിലിയന് സന്ദര്ശിച്ചു. ഇന്ത്യയുടെ അഞ്ച് പൊതുമേഖലാ പ്രതിരോധ സ്ഥാപനങ്ങള് എയര്ഷോയില് പങ്കെടുക്കുന്നുണ്ട്. മുന്നിര യുദ്ധവിമാനമായ എല്.സി.എ തേജസ് ഉള്പ്പെടെ വിമാനങ്ങളുടെ പ്രദര്ശനങ്ങളും ഇതോടൊപ്പമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.