ദുബൈ: ജൻമനാടായ സൗദിയും താമസിക്കുന്ന നാടായ യു.എ.ഇയും തമ്മിലെ സൗഹൃദം ഹൃദയത്തോട് ചേർത്തുവെച്ചപ്പോൾ പിന്നെ ഒന്നുമാലോചിച്ചില്ല. സായിദ് വർഷത്തിൽ പിറന്ന കുഞ്ഞിന് ആ സൗദി കുടുംബം പേരുവിളിച്ചു^ ഇമറാത്ത്. ദുബെ ലത്തീഫ വുമൺ ആൻറ് ചിൽഡ്രൻ ആശുപത്രിയിലായിരുന്നു കുഞ്ഞിെൻറ ജനനം. ഉമ്മു ഇമറാത്ത് എന്നു പരിചയപ്പെടുത്തിയ യുവതി കുഞ്ഞ് പിറക്കും മുൻപേ ഇൗ പേര് മനസിൽ കുറിച്ചിട്ടിരുന്നു. വ്യവസായിയായ ഭർത്താവ് ഫായിസ് അൽ ഇനീസിയുടെയും റിയാദിലുള്ള കുടുംബാംഗങ്ങളുടെയും സമ്മതവും ഉറപ്പാക്കി വെച്ചു. ജൂൺ ഏഴിനായിരുന്നു ഇമറാത്ത് കുഞ്ഞെൻറ ജനനം. അവനൊരു കുഞ്ഞേടത്തിയുമുണ്ട്- മൂന്നു വയസുകാരി ആയിഷ.
സൗദിയും യു.എ.ഇയും വർഷങ്ങളായി പുലർത്തി വരുന്ന ബന്ധവും ഇരുരാജ്യങ്ങളുടെ സംയുക്ത വികസന കൗൺസിൽ പദ്ധതിയുമെല്ലാം അറബ് ലോകത്തിന് മികച്ച മുന്നേറ്റമുണ്ടാക്കുമെന്ന പ്രതീക്ഷയിലാണ് മാതാപിതാക്കൾ. ആ ആഗ്രഹങ്ങൾക്കൊപ്പം സന്തോഷങ്ങളിലേക്കും പുരോഗതിയിലേക്കും അവൻ കുഞ്ഞിക്കണ്ണുകൾ തുറക്കെട്ട.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.