സജി
Posted On
date_range Updated On
date_range പുനലൂർ സ്വദേശി അജ്മാനിൽ നിര്യാതനായി
അജ്‌മാൻ: കൊല്ലം പുനലൂർ സ്വദേശി അജ്മാനിൽ നിര്യാതനായി. പുനലൂർ മുസവരിക്കുന്ന് വർഗീസിന്റെ മകൻ സജിയാണ് (46) മരിച്ചത്. കഴിഞ്ഞ ദിവസം പക്ഷാഘാതം വന്നതിനെ തുടർന്ന് അജ്‌മാനിലെ തുമ്പൈ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇവിടെ ചികിത്സയിലിരിക്കെയുണ്ടായ ഹൃദയാഘാതമാണ് മരണ കാരണം. ദുബൈ ആസ്ഥാനമായി വാട്ടർ പ്രൂഫിങ് കമ്പനി നടത്തി വരികയായിരുന്നു.
അന്നമ്മയാണ് മാതാവ്. ഭാര്യ: വിൻസി. മക്കൾ: എബിയൽ, ആൻമേരി. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.