ചൊവ്വയിൽ പോയിട്ടുണ്ടോ; ഇത്​ ദുബൈയി​െല വെർച്വൽ കാമ്പസ്​

ദുബൈ: ​വെർച്വൽ റിയാലിറ്റി ഇന്ന്​ പല മേഖലയിൽ ഉപയോഗപ്പെടുത്തുന്ന നവസാ​ങ്കേതിക വിദ്യയാണ്​. വെർച്വൽ പാർക്കുകളും ഗെയിമുകളും സാധാരണമായിക്കൊണ്ടിരിക്കുന്നു. ചാനൽ മുറികളിലും നമ്മുടെ കണ്ണുകളെ അതിശയിപ്പിച്ച്​ ഈ വിദ്യയെ ഉപയോഗപ്പെടുത്തുന്നു. ദുബൈയിൽ പുത്തൻ സാ​ങ്കേതികവിദ്യയുടെ അൽഭുതം നിറച്ചുവെച്ച പശ്​ചിമേഷ്യയി​ലെ ആദ്യ വെർച്വൽ കാമ്പസിന്​ കൂടി തുടക്കമായിരിക്കയാണ്​. കഴിഞ്ഞ വർഷം ജൂണിൽ ആരംഭിച്ച ന്യൂ മീഡിയ അക്കാദമിയിലാണ്​ വെർച്വൽ കാമ്പസ്​ ആരംഭിച്ചിരിക്കുന്നത്​. ചൊവ്വ ഗ്രഹത്തി​െൻറ ഭ്രമണപഥത്തി​ലെത്തിയ പ്രതീതിയാണ്​ പുതിയ സാ​ങ്കേതിക വിദ്യകളായ ഓഗ്​മെൻറഡ്​ റിയാലിറ്റിയും വെർച്വൽ റിയാലിറ്റിയും ഉപയോഗിച്ച കാമ്പസിൽ പ്രവേശിക്കുന്നവർക്ക്​ അനുഭവപ്പെടുക.

നാ​ളെയുടെ പഠനാനുഭവങ്ങളെ നിർണയിക്കുക വെർച്വൽ റിയാലിറ്റിയാണെന്നാണ്​ അക്കാദമി സി.ഇ.ഒ റാശിദ്​ അൽ അവാദിയുടെ നിഗമനം. വസ്​തുക്കളുമായി സംവദിക്കാൻ കഴിയുന്ന അസാധാരണമായ മൾട്ടി-സെൻസറി ത്രീഡി അനുഭവങ്ങളോടെയുള്ള വിദ്യാഭ്യാസ പ്രക്രിയയിൽ വിദ്യാർത്ഥികൾക്ക്​ സജീവ പങ്കാളിത്തം വഹിക്കാൻ ഈ രീതിയിലൂടെ സാധിക്കുന്നു. പരമ്പരാഗത പഠനത്തിന്​ സഹായിക്കുന്ന സംവിധാനമെന്ന നിലയിലല്ല, മറിച്ച്​ ഇത്​ തന്നെയാണ്​ ഭാവിയിലെ പഠനം -അദ്ദേഹം വ്യക്​തമാക്കി. യു.എ.ഇ വൈസ്​ പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ്​ മുഹമ്മദ്​ ബിൻ റാശിദ്​ ആൽ മക്​തൂം ഉൽഘാടനം ചെയ്​ത സ്​ഥാപനത്തി​െൻറ ലക്ഷ്യം ക്രിയേറ്റീവ്​ ഡിജിറ്റൽ പഠനത്തിന്​ ഏറ്റവും പുതിയ സജ്ജീകരണങ്ങളൊരുക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നിരവധി അക്കാദമി അംഗങ്ങളുടെയും പൂർവ്വ വിദ്യാർത്ഥികളുടെയും സാന്നിധ്യത്തിലാണ്​ കാമ്പസി​െൻറ ഉദ്​ഘാടനം നടന്നത്​. ഡിജിറ്റൽ പഠനത്തിലേക്കുള്ള കൂടുമാറ്റത്തിന്​ പുതിയ സാ​ങ്കേതിക കണ്ടെത്തലുകൾ എങ്ങനെ ഉപയോഗപ്പെടുത്താമെന്നതിനെ സംബന്ധിച്ച്​ ചടങ്ങിൽ ഫോർബ്​സ്​ കോളമിസ്​റ്റ്​ ചാർലി ഫിങ്ക്​ അവതരണം നടത്തി. വെർച്വൽ കാമ്പസി​െൻറ പ്രസക്​തിയും ഭാവിയും സംബന്ധിച്ച്​ സംസാരിച്ച അദ്ദേഹം ശ്രോതാക്കളുടെ ചോദ്യങ്ങൾക്ക്​ മറുപടിയും നൽകി. ഇമ്മേഴ്​സീവ്​ വി.ആർ എഡ്യൂക്കേഷൻ സ്​ഥാപകനും സി.ഇ.ഒയുമായ ഡേവിഡ്​ വേലാനും ചടങ്ങിൽ സംസാരിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.