ഷാർജ: എമിറേറ്റിലെ സർക്കാർ ജീവനക്കാർക്ക് വിവാഹ അവധി അനുവദിച്ചു. എട്ട് ദിവസത്തെ അവധിയായിരിക്കും അനുവദിക്കുക. ഇതാദ്യമായാണ് ഷാർജയിൽ ഇത്തരമൊരു അവധി പ്രഖ്യാപിക്കുന്നത്. സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി പുറപ്പെടുവിച്ച എമിറേറ്റിലെ മാനവ വിഭവ ശേഷി സംബന്ധിച്ച പുതിയ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നീക്കം.
സർക്കാർ സർവിസിലുള്ള പൗരൻമാർക്കും പൗരൻമാരായ സ്ത്രീകളുടെ മക്കൾക്കും അവധി ആനുകൂല്യം ലഭിക്കും. നേരത്തെ അസുഖ ബാധിതരായതോ ഭിന്നശേഷിക്കാരായതോ ആയ കുട്ടികളുടെ അമ്മമാരായ സർക്കാർ ജീവനക്കാർക്ക് ഷാർജ ഭരണകൂടം ‘സംരക്ഷണ അവധി’ അനുവദിച്ചിരുന്നു. പ്രസവാവധി പൂർത്തിയായ ശേഷമാണ് ഈ അവധി അനുവദിച്ചിരുന്നത്. ഒരു വർഷം മുതൽ മൂന്നു വർഷം വരെ ഇത് നീട്ടിനൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.