?????????????????? ????? ??????????????? ???????????????? ???????? ?????? ???? ?????????? ?????????? ???????? ??????? ???? ????? ????????? ??????????

െജെടെക്​സ്​ വാരത്തിന് കിടിലൻ തുടക്കം

ദുബൈ: പുതുമയും ​പ​ുരോഗതിയും ലക്ഷ്യമിടുന്ന ലോകത്തി​​െൻറ ജീവിതം എളുപ്പമാക്കാനുതകുന്ന സാ​േങ്കതിക മുന്നേറ്റത്തി​​െൻറ അഭിമാന കാഴ്​ചകളുമായി 37ാമത്​ ജൈടെക്​സ്​ ടെക്​നോളജി വാരത്തിന്​ ഗംഭീര തുടക്കം. ഏറെ നാളായി പറഞ്ഞു കേൾക്കുന്ന പറക്കും ടാക്​സി കൺമുന്നിൽ ഉയർന്ന്​ നിന്നതു തന്നെയാണ്​ ഉദ്​ഘാടന ദിനത്തിലെ മനോഹര ദൃശം. എന്നാൽ ടാക്​സിയിലൊതുങ്ങുന്നില്ല കുതിച്ചു പറക്കുന്ന ശാസ്ത്ര കൗതുകങ്ങൾ.

നിത്യജീവിതത്തി​​െൻറ സമസ്​ത മേഖലയിലും ഉപയോഗപ്രദമാവുന്ന നൂതനാശങ്ങളും ഉപകരണങ്ങളുമായി 70 രാജ്യങ്ങളിൽ നിന്ന്​ 4100 കമ്പനികളാണ്​ ​ദുബൈ വേൾഡ്​ ട്രേഡ്​ സ​െൻററിലെ പ്രദർശന നഗരിയിൽ അണി നിരന്നിരിക്കുന്നത്​. പുത്തൻ സാ​േങ്കതിക വിദ്യകളുടെ ഉത്സാഹക്കാരായ യു.എ.ഇ വൈസ്​പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ്​ മുഹമ്മദ്​ ബിൻ റാശിദ്​ ആൽ മക്​തൂം, ദുബൈ കിരീടാവകാശിയും  ശൈഖ്​ ഹംദാൻ ബിൻ റാശിദ്​ ആൽ മക്​തും എന്നിവർ പ്രദർശന നഗരിയിലെത്തി വിവിധ സ്​റ്റാളുകൾ സന്ദർശിക്കുകയും നൂതനാശയങ്ങൾ ചോദിച്ചറിയുകയും ചെയ്​തു.

റസ്​റ്ററൻറുകളിലെ ഒാർഡറെടുക്കുന്നതിനും കടകളിൽ ബില്ലടിക്കുന്നതിനും ഉപയോഗിക്കാനാവുന്ന ലളിതവും വേഗമേറിയതുമായ ചെറു​യ​​​ന്ത്രങ്ങൾ മുതൽ സങ്കീർണമായ വൻതുകയുടെ പണമിടപാടുകൾ വരെ പിഴവുകൂടാതെ ഞൊടിയിടകൊണ്ട്​ പൂർത്തീകരിക്കുന്ന ബ്ലോക്​ചെയിൻ സംവിധാനം വരെ ഇവിടെ വിശദീകരിക്കപ്പെടുന്നു. സ്​റ്റാർട്ട്​അപ്പുകൾക്കായി പ്രത്യേക വിഭാഗം, വനിതാ സംരംഭക പ്ലാറ്റ്​ഫോം എന്നിവയും ഇൗ വർഷത്തെ പുതുമയാണ്​. 

Tags:    
News Summary - gitex-uae-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.